Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണാധികാരികളോട് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ഗ്ലോബൽ റിമോട്ട് ബഹ്‌റൈൻ ഡബ്ല്യു.എൽ.എൽ & പ്രോ കോട്ട് ഡബ്ല്യു.എൽ.എൽ

text_fields
bookmark_border
ഭരണാധികാരികളോട് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ഗ്ലോബൽ റിമോട്ട് ബഹ്‌റൈൻ ഡബ്ല്യു.എൽ.എൽ & പ്രോ കോട്ട് ഡബ്ല്യു.എൽ.എൽ
cancel
camera_alt

 ഗ്ലോബൽ റിമോട്ട് ബഹ്‌റൈൻ ഡബ്ല്യു.എൽ.എൽ & പ്രോ കോട്ട് ഡബ്ല്യു.എൽ.എൽ അധികൃതരും ജീവനക്കാരും ഒപ്പിടൽ ചടങ്ങിനിടെ

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടുമുള്ള നന്ദിയും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ഗ്ലോബൽ റിമോട്ട് ബഹ്‌റൈൻ ഡബ്ല്യു.എൽ.എൽ & പ്രോ കോട്ട് ഡബ്ല്യു.എൽ.എൽ എന്നിവ സംയുക്തമായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഗ്രൂപ്പിന്റെ മനാമയിലുള്ള കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ, പ്രതിജ്ഞാപത്രത്തിൽ ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പുവെച്ചു.

ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ടോണി നെല്ലിക്കന്‍ പ്രതിജ്ഞാപത്രത്തിൽ ഒപ്പുവെക്കുന്നു

ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ടോണി നെല്ലിക്കന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ, മാനേജ്‌മെന്റ് പ്രതിനിധികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ടോണി നെല്ലിക്കൻ, ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിനും രാജ്യത്തിന്റെ സമഗ്ര വികസനത്തിനും പ്രവാസി സമൂഹത്തിനും വ്യവസായ മേഖലകൾക്കും നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും ഭരണാധികാരികള്‍ക്ക് നന്ദിയും, വിശ്വസ്തതയും, വിധേയത്വവും രേഖപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം ഔപചാരികമായി വായിച്ചു.

ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയിലും വികസനത്തിലും ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് ഞങ്ങൾ ആഴമായ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു. ബിസിനസ്സ് സൗഹൃദ അന്തരീക്ഷത്തിലൂടെ രാജ്യത്തിന്റെ പുരോഗതിക്കും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും സർക്കാർ നൽകുന്ന പിന്തുണ വളരെ സ്തുത്യർഹമാണ്.

ബഹ്‌റൈൻ ബിസിനസ് സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ, രാജ്യത്തിന്റെ ദർശനത്തെ പിന്തുണയ്ക്കുന്നതിനും അതിന്റെ തുടർച്ചയായ വിജയത്തിനും വികസനത്തിനും സംഭാവന നൽകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. സർവശക്തനായ ദൈവം, അങ്ങയുടെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ബഹ്‌റൈൻ രാജ്യത്തിന് ആരോഗ്യം, സന്തോഷം, വിജയം എന്നിവ തുടർന്നും നൽകണമേ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങയുടെ നേതൃത്വത്തിൽ ഞങ്ങൾക്ക് നൽകിയ കാരുണ്യപൂർണമായ പരിചരണത്തിനും സംരക്ഷണത്തിനും ഞങ്ങളുടെ അഗാധമായ നന്ദിയും വിശ്വസ്തതയും ബഹുമാനവും അറിയിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Remote Bahrain W.L.L. and Pro Coat W.L.L. declare loyalty and allegiance to the rulers
Next Story