ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വിയോഗം: സെന്റ് പീറ്റേഴ്സ് പള്ളിയിൽ പ്രാർഥന നടത്തി
text_fieldsസെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അനുശോചനം
മനാമ: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിൽ അനുശോചിച്ച് ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ധൂപപ്രാർഥന നടത്തി. വെള്ളിയാഴ്ച കുർബാന മധ്യേ ഇടവക വികാരി ഫാ. ജോൺസ് ജോൺസന്റെ കർമികത്വത്തിലാണ് ധൂപപ്രാർഥന നടത്തിയത്.
ഇടവക സെക്രട്ടറി ആൻസൺ പി. ഐസക് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രേഷ്ഠ പിതാവിനോടുള്ള ആദര സൂചകമായി വി. കുർബാനക്ക് ഇടവക അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിക്കുകയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പള്ളിയിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു. പ്രത്യേക പ്രാർഥനകൾക്ക് ഇടവക വികാരിയും, മാത്യൂസ് ശെമ്മാശനും മാനേജിങ് കമ്മിറ്റി ഭാരവാഹികളും, ഭക്ത സംഘടനകളും നേതൃത്വം നൽകി.

