സോവിച്ചൻ ചേന്നാട്ടുശ്ശേരിയുടെ സഹോദരൻ നിര്യാതനായി
text_fieldsേജാസഫ് കുട്ടി
മനാമ: ബഹ്റൈനിലെ സാംസ്കാരിക പ്രവർത്തകൻ സോവിച്ചൻ ചേന്നാട്ടുശ്ശേരിയുടെ സഹോദരൻ കെ.സി. േജാസഫ് കുട്ടി (63) നാട്ടിൽ നിര്യാതനായി. കേരള നിയമസഭയിലെ റിട്ട. അഡീഷനൽ സെക്രട്ടറിയാണ്.
ദീർഘകാലം ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി കമേൻററ്റർ ആയിരുന്നു. ഭാര്യ: വിമല ജോസഫ് (െഎ.എസ്.ആർ.ഒ). മക്കൾ: അമൽ ജെ. ചേന്നാട്ടുശ്ശേരി, ആൽമ ജോസഫ്. സഹോദരങ്ങൾ: ജോർജ് കുട്ടി (രാമങ്കരി), ലൂസിയാമ്മ (കരുമാടി), മറിയക്കുട്ടി (പാണ്ടി). സംസ്കാരം ഞായറാഴ്ച ഉച്ച രണ്ടിന് തിരുവനന്തപുരം പേരൂർക്കട ലൂർദ് ഹിൽ ചർച്ച് സെമിത്തേരിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

