Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൊ​മ്പ​ര​മാ​യി...

നൊ​മ്പ​ര​മാ​യി പ്ര​സാ​ദ്​; മൃ​ത​ദേ​ഹം ഇ​ന്നു​ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും

text_fields
bookmark_border
നൊ​മ്പ​ര​മാ​യി പ്ര​സാ​ദ്​; മൃ​ത​ദേ​ഹം ഇ​ന്നു​ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും
cancel
camera_alt

 പ്ര​സാ​ദ്

മ​നാ​മ: വീ​ട്ടു​കാ​രു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ 18 വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​സാ​ദ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ ബ​ന്ധു​ക്ക​ൾ​ക്ക്​ ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത്​ അ​ദ്ദേ​ഹ​ത്തി​െൻറ മൃ​ത​ദേ​ഹ​മാ​ണ്. കോ​ഴി​ക്കോ​ട്​ വ​ട​ക​ര സ്വ​ദേ​ശി​യാ​യ പ്ര​സാ​ദ്​ (58) സെ​പ്​​റ്റം​ബ​ർ 15നാ​ണ്​ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യ​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്​​ച​ വൈ​കു​ന്നേ​ര​ത്തെ എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും. ശ​നി​യാ​ഴ്​​ച​യാ​ണ്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തു​ക.

ക​ർ​സ​ക്കാ​നി​ൽ ഗാ​രേ​ജി​ൽ ഇ​ല​ക്​​ട്രീ​ഷ്യ​നാ​യി​രു​ന്ന പ്ര​സാ​ദ്​ 2003ലാ​ണ്​ ഒ​ടു​വി​ൽ നാ​ട്ടി​ൽ പോ​യ​ത്. പി​ന്നീ​ട്​ എ​ന്തൊ​ക്കെ​യോ കാ​ര​ണ​ങ്ങ​ളാ​ൽ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക്​ പോ​യി​ല്ല. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും സ്​​നേ​ഹ​പൂ​ർ​വം നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മി​നി​യാ​ണ്​ പ്ര​സാ​ദി​​െൻറ ഭാ​ര്യ. നാ​ല്​ സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ്​ പൂ​നൂ​ര്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ശ്രീ​ജി​ത്​ ഒ​ഞ്ചി​യം, അം​ഗ​ങ്ങ​ളാ​യ ജാ​ബി​ർ തി​ക്കോ​ടി, സ​ഹീ​ർ കെ.​കെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prasaddeath news
Next Story