ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsമനാമ: ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായ കോഴിക്കോട് പയ്യോളി സ്വദേശിയും തിക്കോടി തൈക്കണ്ടിയിൽ താമസക്കാരനുമായ കളത്തിൽ കുഞ്ഞഹമ്മദ് (61) നിര്യാതനായി. 40 വർഷത്തോളമായി ബഹ്റൈനിലുള്ള ഇദ്ദേഹം ഹമദ് ടൗൺ, മുഹറഖ്, റിഫ എന്നിവിടങ്ങളിൽ ബിസിനസായിരുന്നു. നേരത്തേ കോൾഡ്സ്റ്റോറും നടത്തി.
രണ്ടര മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: ആമിന. മക്കൾ: ഹിജാസ് (ബഹ്റൈൻ), ഡോ. ജാസിറ (കോട്ടക്കൽ),സിയാദ് (ബഹ്റൈൻ). മരുമക്കൾ: ഡോ. മുഹമ്മദ് റംസി (കോട്ടക്കൽ), നാദിറ (മൂടാടി). സഹോദരങ്ങൾ: പരേതനായ ഹംസ, കളത്തിൽ ഹമീദ് (സൗദി അറേബ്യ), മറിയം, കുഞ്ഞാമി,ആസ്യ, ഫാത്തിമ (പയ്യോളി നഗരസഭ വൈസ് ചെയർ പേഴ്സൺ), സഫിയ, നഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

