മുന്‍ ബഹ്റൈന്‍ പ്രവാസി നിര്യാതനായി
text_fieldsഹമീദ്
മനാമ: നാട്ടിലെത്തിയ മുന്‍ ബഹ്റൈന്‍ പ്രവാസി നിര്യാതനായി. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി ചായത്തോട്ടത്തിലെ സി.എച്ച്. ഹമീദ് (61) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടുമാസം മുമ്പ് ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയെങ്കിലും തലേദിവസം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്മാനില ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നു. തുടർന്ന് ജനുവരി ആദ്യമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
നാട്ടിൽ വിദഗ്ധ ചികിത്സ തുടരുന്നതിനിടെയാണ് മരണം. 37 വര്‍ഷം ബഹ്റൈനിലെ മുഹമ്മദ് സഫാര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ബഹ്റൈന്‍ മൊഗ്രാല്‍പുത്തൂര്‍ സംയുക്ത ജമാഅത്ത് ട്രഷററായി പ്രവര്‍ത്തിച്ചു. സമസ്തയുടെയും കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകന്‍കൂടിയായിരുന്നു.പരേതരായ ഹസെൻറയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ആയിഷത്ത് ആഷിക്ക, ജാഷിര്‍, ഹസന്, ഹുസൈന്. മരുമകന്: നൗഷാദ് ഉപ്പള (ദുൈബ). സഹോദരങ്ങള്‍: ആച്ചിബി, കഞ്ചിബി, ആയിഷ, ഖൈറു, മിസ്രിയ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

