ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

19:27 PM
11/11/2019

മനാമ: രണ്ടര മാസം മുൻപ് ബഹ്‌റൈനിൽ ജോലിക്കെത്തിയ കോഴിക്കോട്​ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് താമരശ്ശേരി കൊടുവള്ളി ഉളിയാടൻകുന്നുമ്മൽ മുഹമ്മദ് ഷാഫി(31)യാണ്​ മരിച്ചത്​. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ സാറിലെ താമസസ്ഥലത്ത്​ കുഴഞ്ഞു വീഴുകയായിരുന്നു. കഫ്തീരിയയിലായിരുന്നു ജോലി ചെയ്​തിരുന്നത്. 

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള നടപടിക്രമങ്ങൾ തുടങ്ങി. നാട്ടിൽ ഭാര്യയും ഒരു കുഞ്ഞുമുണ്ട്.

Loading...
COMMENTS