പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി; 7 ദിവസത്തെ ഇളവ് 30 ദിവസമാക്കാൻ ബഹ്റൈൻ പാർലമെന്റിൽ വീണ്ടും ചർച്ച
text_fieldsമനാമ: നിയമലംഘകർക്ക് പിഴ അടയ്ക്കുന്നതിനുള്ള സമയപരിധി 7 ദിവസത്തിൽ നിന്ന് 30 ദിവസമായി നീട്ടാനും, ഈ സമയപരിധിക്കുള്ളിൽ പണമടച്ചാൽ പിഴത്തുക പകുതിയായി കുറയ്ക്കാനും അനുവദിക്കാനുള്ള നീക്കം ബഹ്‌റൈൻ പാർലമെന്റിൽ വീണ്ടും ചർച്ചകൾക്ക് വഴിവെച്ചു. നേരത്തെ പാർലമെന്റ് അംഗീകരിച്ച ഈ ഭേദഗതി, കഴിഞ്ഞ മാസം ശൂറാ കൗൺസിൽ തള്ളിയിരുന്നു. ഇത് രണ്ടാമതും വോട്ടിനായി ഉപരിസഭയിലേക്ക് അയച്ചിരിക്കുകയാണ്. ശൂറാ കൗൺസിൽ വീണ്ടും തള്ളിയാൽ ഈ നിർദേശം ഉപേക്ഷിക്കും.
സമയപരിധി നീട്ടുന്നതിനെതിരെ അധികൃതരും ചില എം.പിമാരും ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് നിയമലംഘനങ്ങളെ തടയുന്നതിനുള്ള നിയമത്തിന്റെ ശക്തി കുറയ്ക്കുമെന്നും റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ ഭേദഗതി ശിക്ഷ ഒഴിവാക്കുന്നില്ല, മറിച്ച് പിഴയടക്കാൻ കൂടുതൽ സമയം അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി ചെയർമാൻ ഹസൻ ബുഖമ്മാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

