കോരിത് ജോസഫിെൻറ മൃതദേഹം മൂന്നര മാസത്തിനുശേഷം സംസ്കരിച്ചു
text_fieldsമനാമ: കഴിഞ്ഞ മെയ് 11 ന് സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ ചികിസ്തയിൽ ഇരിക്കെ മരണമടഞ്ഞ പത്തനംതിട്ട കുമ്പനാട് സ്വദേശി കോരിത് ജോസഫിെൻറ മൃതദേഹം മാസങ്ങൾക്കുശേഷം ഇന്നലെ സംസ്കരിച്ചു. സൽമാബാദിലെ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന് സാമൂഹിക പ്രവർത്തകൻ സിയാദ് ഏഴംകുളത്തിെൻറയും സുബൈർ കണ്ണൂരിെൻറയും നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടയിൽ നാട്ടിൽ എത്തിയ സിയാദ് ഏഴംകുളം ജോസഫിെൻറ മാതാവിനെ സന്ദർശിച്ച പ്പോൾ മകെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നും അതനുസരിച്ച് രേഖകൾ ശരിയാക്കി എം ബാമിങ്ങ് അടക്കം പൂർത്തികരിച്ചതാണ്.
ഒടുവിൽ നാട്ടിലേക്ക് അയക്കാനായി വിമാനക്കമ്പനി നാട്ടിലുള്ള കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടപ്പോൾ മൃതദേഹം ബഹ്റൈനിൽ സംസ്കരിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു. തുടർന്നാണ് ഇന്ന് സൽമാബാദിൽ സംസ്കരിച്ചത്.അന്ത്യകർമ്മങ്ങൾക്ക് റവ.മാത്യു.കെ.മുതലാളി, റവ.റജി.പി.ഏബ്രഹാം, ചാക്കോ പി.മാത്യു, റജി.ടി. ഏബ്രഹാം, ബിനു കുന്നന്താനം എന്നിവർ നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകരായ സിയാദ് ഏഴംകുളം, നജീബ് കടലായി, ബാജി ഓടംവേലിൽ, മനോജ് വടകര, എന്നിവർ സംബന്ധിച്ചു. ‘ഒാർമകൾപോലും കൂട്ടിനില്ലാതെ കോരിത് ജോസഫ് ബഹ്റൈനിൽ’ എന്ന പേരിൽ കോരിത് ജോസഫിെൻറ ജീവിതകഥ കഴിഞ്ഞ മാർച്ച് 26 ന് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. . അനാഥനായി കഴിഞ്ഞ ജോസഫിനെ സാമൂഹിക പ്രവർത്തരാണ് ആശുപത്രിയിൽ എത്തിക്കുകയും ഇടക്കിടെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നത്.
32 വർഷമായി ബഹ്റൈനിൽ വിവിധ ജോലികളിൽ ഏപ്പെട്ടിരുന്ന ജോസഫ് അവസാനമായി നാട്ടിൽപോയത് 17 വർഷം മുമ്പായിരുന്നു. സി.പി.ആർ, പാസ്പോർട്ട് തുടങ്ങിയ രേഖകൾ അദ്ദേഹത്തിെൻറ കൈവശമില്ലാത്തതായിരുന്നു അതിന് കാരണം. നാട്ടിൽ ഭാര്യയും മകനും മാതാവും മറ്റ് ബന്ധുക്കളുമുണ്ട്. മാർച്ച് മാസത്തിൽ ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ പി.കെ ബിജു എം.പി കോരിത് ജോസഫിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
