Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൃതദേഹങ്ങൾ...

മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിൽ തടസ്സം:പ്രവാസലോകത്ത്​ പ്രതിഷേധം

text_fields
bookmark_border
മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിൽ തടസ്സം:പ്രവാസലോകത്ത്​ പ്രതിഷേധം
cancel

മനാമ: ഗൾഫ്​ രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക്​ കൊണ്ടുപോകുന്നതിന്​ തടസ്സം നേ രിടുന്നതിൽ പ്രതിഷേധം ശക്​തം. കേന്ദ്ര സർക്കാറി​​​െൻറ ഭാഗത്തുനിന്ന്​ അനുകൂല നിലപാട്​ ഉണ്ടാകണമെന്ന്​ ആവശ്യപ്പ െട്ട്​ വിവിധ ഗൾഫ്​ രാജ്യങ്ങളിലെ സംഘടനകൾ രംഗത്തെത്തി.
കോവിഡ്-19 കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാ ട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. എന്നാൽ, ഇന്ത്യന്‍ എംബ സികൾ കേന്ദ്ര ആഭ്യന്തര മന്താലയത്തില്‍നിന്ന് നോ ഒബ്​ജക്​ഷൻ സർട്ടിഫിക്കറ്റ്​ വേണമെന്ന് നിര്‍ബന്ധിക്കുന്നതാണ ്​ പ്രശ്​നം. ബഹ്​റൈനിൽനിന്ന്​ ഇതിനകം രണ്ട്​ മലയാളികളുടേത്​ ഉൾപ്പെടെ അഞ്ച്​ മൃതദേഹങ്ങളാണ്​ കാർഗോ വിമാനത്തിൽ നാട്ടിലേക്കയച്ചത്​.

അതേസമയം, കുവൈത്തിൽനിന്നുള്ള രണ്ട്​ മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള ശ്രമ ം അനുമതി ലഭിക്കാത്തതിനെത്തുടർന്ന്​ കഴിഞ്ഞ ദിവസം അവസാന നിമിഷം മുടങ്ങി. ഇതോടെയാണ്​ ഇക്കാര്യത്തിൽ പ്രവാസികൾക്കിടയിൽ ആശങ്ക ഉയർന്നത്​. പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകരുടെയും മറ്റും നിരന്തര ഇടപെലിനെ തുടർന്നാണ്​ ഇതുവരെ കാർഗോ വിമാനങ്ങളിൽ മൃതദേഹം അയച്ചുവന്നത്​. വിഷയത്തിൽ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്​. മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങളും കാലതാമസവും ഒഴിവാക്കാന്‍ നടപടി എടുക്കണമെന്നാണ്​ ആവശ്യം.

കേന്ദ്ര സർക്കാർ നിലപാട്​ മാറ്റണം –സുബൈർ കണ്ണൂർ
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിന്​ തടസ്സമുണ്ടാകുന്നത്​ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന്​ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ആവശ്യപ്പെട്ടു. പ്രിയപ്പെട്ടവരെ നാട്ടിൽതന്നെ സംസ്​കരിക്കണമെന്നുള്ള ബന്ധുക്കളുടെ ആഗ്രഹം സാക്ഷാത്​കരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യത്വപരമായ നിലപാട്​ സ്വീകരിക്കണം –ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ
വിദേശ രാജ്യങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ മനുഷ്യത്വപരമായ നിലപാട്​ സ്വീകരിക്കണമെന്ന്​ ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ്​ ജമാൽ നദ്​വി ഇരിങ്ങൽ ആവശ്യപ്പെട്ടു. കോവിഡ്​ കാരണം ദുരിതത്തിലായ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാതെ ക്രൂരത കാട്ടുകയാണ്​ കേന്ദ്രം ചെയ്​തത്​. ഇപ്പോൾ മൃതദേഹങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ്​ സ്വീകരിക്കുന്നത്​. സർക്കാറി​​െൻറ നടപടി പ്രവാസികളോടുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ ഇങ്ങനെ പരീക്ഷിക്കരുത്​ –ബഹ്റൈൻ പ്രതിഭ
മരിച്ചാലും സമാധാനം ലഭിക്കാത്തവനായി മാറേണ്ടവനാണ് പ്രവാസി എന്ന നിലപാടാണോ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്​ തോന്നിപ്പോകുന്നതാണ്​ ഇൗ നടപടി. ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിൽ അത്യധ്വാനം ചെയ്യുന്ന മനുഷ്യരെ കേന്ദ്ര സർക്കാർ ഈ വിധം ദ്രോഹിക്കുകയും പരീക്ഷിക്കുകയുമരുത്. മരിച്ചവരുടെ ബന്ധുക്കൾക്ക് വേണ്ടപ്പെട്ടവരെ അവസാനമായി കാണുന്നതിനുള്ള അവകാശമാണ് ഇതുവഴി ഇല്ലാതാക്കിയിരിക്കുന്നത്.
വളരെ പ്രയാസകരമായ സാഹചര്യത്തിലാണ് ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കാൻ പ്രവാസി സംഘടനകൾ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത്. മൃതദേഹങ്ങളെ പോലും അനാദരിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട്​ മാറ്റാൻ കേരള മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് കേരളത്തിൽനിന്നുള്ള എം.പിമാരും ഇടപെടണമെന്ന്​ ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ്​ സതീശ് കെ.എം. എന്നിവർ ആവശ്യപ്പെട്ടു.

ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണം –പ്രവാസി ലീഗൽ സെൽ
കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം നൽകി
കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന്​ പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചു. കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിക്കുന്നതിന് ഏപ്രിൽ 23 വരെ തടസ്സങ്ങളുണ്ടായിരുന്നില്ല. പുതിയ നിർ​ദേശ പ്രകാരം ഇതിന്​ കഴിയാത്ത സ്​ഥിതിയാണ്​. ഇതിന്​ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ്​ പ്രവാസി ലീഗൽ സെൽ പ്രസിഡൻറ്​ അഡ്വ. ജോസ് എബ്രഹാം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നിവേദനം സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodygulf newsBahrain News
News Summary - dead body-bahrain-bahrain news-gulf news
Next Story