Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഇരകളുടെ അമ്മ’...

‘ഇരകളുടെ അമ്മ’ പുരസ്​കാരം ഏറ്റുവാങ്ങിയപ്പോൾ വിതുമ്പി

text_fields
bookmark_border
‘ഇരകളുടെ അമ്മ’ പുരസ്​കാരം ഏറ്റുവാങ്ങിയപ്പോൾ വിതുമ്പി
cancel
camera_alt??????? ????????? ?????? ??? ??????? ?????? ??????????????????

മനാമ: ആരോരുമില്ലാത്തവരുടെ കണ്ണീരൊപ്പുക ജീവിത ദൗത്യമാക്കിയ ദയാബായി, സിംസി​​െൻറ വർക്ക് ഓഫ് മേഴ്​സി അവാർഡ് ഏ റ്റുവാങ്ങിയപ്പോഴും വിതുമ്പി. എൻഡോസൾഫാൻ ബാധിതർക്കൊപ്പം നിന്നതി​ന്​ ലഭിച്ച പുരസ്​കാരം സ്വീകരിച്ച വേളയിൽ അവർക്ക്​ പറയാനുണ്ടായിരുന്നത്​ കാസർകോ​െട്ട ഇരകളുടെ ദയനീയ ജീവിതത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ക്യാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലഹ് താഹിർ മുഹമ്മദ് അതറദ്ദ മുഖ്യാതിഥിയായിരുന്നു. ബഹ്​​ൈറൻ ബിസിനസ് സൊസൈറ്റി പ്രസിഡൻറ്​ അഹ്​ലം ജനാഹിയും സംബന്​ധിച്ചു. സിംസ് ജനറൽ സെക്രട്ടറി ജോയി തരിയത് സ്വാഗതം പറഞ്ഞു. പ്രസിഡൻറ്​ പോൾ ഉർവത്ത് അധ്യക്ഷത വഹിച്ചു.

എൻഡോസൾഫാൻ ഇരകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കുക എന്ന ലക്ഷ്യവുമായാണ് ബഹ്​റൈനിൽ എത്തിയതെന്ന് ദയാബായി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിറോ മലബാർ സൊസൈറ്റിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സിംസ്​ അവാർഡ് വി.കെ.എൽ. ഹോൾഡിങ്സ് ചെയർമാൻ ഡോ. വർഗീസ് കുര്യനും ഖത്തർ എൻജിനീയറിങ് ഉടമ ബാബുരാജിനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു. സിംസ്​ മീഡിയ അവാർഡ് ഡോ.അൻവർ മൊയ്​തീന് സമ്മാനിച്ചു. സോമൻ ബേബി, കോർ ഗ്രൂപ്പ് ചെയർമാനും പരിപാടിയുടെ ജനറൽ കൺവീനറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ്​ ചാൾസ് ആലുക്ക നന്ദി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി സിംസ് കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഡാൻസും എൻഡോസൾഫാൻ ദുരിത ബാധിതരെ കുറിച്ച് അവതരിപ്പിച്ച സ്​കിറ്റും പ്രധാന ആകർഷണമായിരുന്നു. ഔദ്യോഗിക പരിപാടികൾക്കു ശേഷം ദയാബായിയുടെ ഏകാംഗ നാടകവും അരങ്ങേറി. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഒരു പുനരധിവാസകേന്ദ്രം സിറോമലബാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പണി തീർക്കുമെന്ന് പ്രസിഡൻറ്​ പോൾ പറഞ്ഞു.
ദയാബായിയുടെ ലക്ഷ്യത്തിന്​ കരുത്ത്​ പകരാൻ കൂടിയാണ്​ ഇൗ ദൗത്യമെന്നും ​ അദ്ദേഹം പറഞ്ഞു. ിംസ്​ പ്രസിഡൻറി​​െൻറ പ്രഖ്യാപനം ഹർഷാരവത്തോടെയാണ്​ സദസ്​ സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dayabayigulf newsmalayalam news
News Summary - Daya Bai-bahrain-gulf news
Next Story