ദഅവാ സംഗമം സംഘടിപ്പിച്ചു
text_fieldsശൈഖ ഹെസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ദഅവാ സംഗമത്തിൽ നിന്ന്
മനാമ: ശൈഖ ഹെസ്സ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദഅവ സംഗമം സംഘടിപ്പിച്ചു. ഇസ്ലാമിക ദഅവത്തിന്റെ പ്രാധാന്യം എന്ന വിഷയം പ്രമുഖ പ്രഭാഷകനും ദാറുൽ ബയ്യിന ഇന്റർനാഷനൽ ഇസ്ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി അവതരിപ്പിച്ചു.
ഇസ്ലാമിക ദഅവ പ്രവർത്തനത്തിന്റെ പ്രാധാന്യം ഇന്നത്തെ ലോകത്ത് എത്രത്തോളം വിശിഷ്ടമാണെന്ന് അദ്ദേഹം വിശദമാക്കി. നമ്മൾ അനുഭവിക്കുന്ന ഹിദായത്തിന്റെ മഹത്തായ അനുഗ്രഹത്തെ മറ്റുള്ളവരിലേക്കുകൂടി എത്തിക്കാനുള്ള മാർഗനിർദേശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
46 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ടി.പി. അബ്ദുറഹ്മാൻ സാഹിബിനെ ചടങ്ങിൽ ആദരിച്ചു. ശൈഖ ഹെസ്സ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഷൈഖ് മുഹമ്മദ് ഹുസൈൻ അൽ ഹസൻ ടി.പിക്ക് മെമന്റോ നൽകി. ശൈഖ ഹെസ്സ ഇസ്ലാമിക് സെന്റർ നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു. സൈഫുള്ള ഖാസിം ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ മുളങ്കോത്ത് അധ്യക്ഷത വഹിച്ചു. ബഷീർ മദനി, മൂസാ സുല്ലമി, നൗഷാദ് സ്കൈ, മനാഫ് സി.കെ. എന്നിവർ പ്രസീഡിയം അലങ്കരിച്ചു.
റയീസ് മുഹമ്മദ് സ്വാഗതവും സുഹൈൽ മേലടി നന്ദി പ്രകാശനവും നടത്തി. യൂസുഫ് കെ.പി, മുബാറക് വി.കെ, ഇഖ്ബാൽ അഹ്മദ്, അബ്ദുല്ല പുതിയങ്ങാടി, നസീഫ് സൈഫുല്ല, മായൻ കൊയിലാണ്ടി, അസ്ഹർ അബൂബക്കർ, അബ്ദുൽ ഷുക്കൂർ, ഷാഹിൽ മദനി, നവാഫ് ടി.പി, സമീർ മട്ടന്നൂർ, റിഫ്ഷാദ് അബ്ദു റഹ്മാൻ, രഹീസ് മുള്ളങ്കോത്ത്, ഹിഷാം, വനിതാ വിങ് പ്രവർത്തകരായ സബീല യൂസുഫ്, സീനത്ത് സൈഫുല്ല, നസീമ സുഹൈൽ, ശസ്മിന രയീസ്, അയിഷ സക്കീർ, മുഹ്സിനാ റഹീസ്, ഫാതിമ റിഫ്ഷാദ്, നാഷിതാ നസീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

