ഈന്തപ്പനകളുടെ പരിപാലനരീതികളെക്കുറിച്ച് സ്വദേശികള്‍ക്ക് പരിശീലനം നല്കി
text_fieldsമനാമ: ഈന്തപ്പനകളുടെ പരിപാലനരീതികള്‍, സുരക്ഷാ മുന്‍കരുതലുകള്‍, പരാഗണം എന്നിവ യെക്കുറിച്ച് സ്വദേശികള്‍ക്ക് പരിശീലനം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് മുനിസി പ്പല്‍ നഗരാസൂത്രണകാര്യ മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക-സമുദ്ര, സമ്പദ് വിഭാഗത്തിലെ പ്ലാൻറ് വെല്ത് മാനേജ്മെൻറ് ഡയറക്ടര്‍ ഹുസൈന് ജവാദ് അല്ലൈഥ് അറിയിച്ചു. രണ്ട് പരിശീലന പരിപാടികളിലൂടെ 24 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
കാപിറ്റല്‍ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരായ ഏഴ് പേരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഓരോ ഇനം ഈന്തപ്പനയുടെയും പ്രത്യേകതകള്‍ മനസ്സിലാക്കിയാണ് അവയുടെ പരിചരണവും പരാഗണവും നടത്തേണ്ടത്. ഈ രംഗത്ത് സ്വദേശികള്‍ രംഗത്തുവരുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
