ഈന്തപ്പനയുടെ നന്മകളുണര്‍ത്തി പ്രത്യേക ഉല്‍സവം
text_fieldsമനാമ: ഈന്തപ്പനകള്‍ ഫലങ്ങള്‍ സമൃദ്ധമായി നല്കുന്ന ചൂട് കാലത്ത് അതിെൻറ നന്മകളെ സംബന്ധിച്ച് പ്രത്യേക ആഘോഷ പരിപാടികളൊരുക്കുന്നു. ഈ മാസം 27, 28 തീയതികളില്‍ ഹൂറത്ത് ആലിയിലെ കാര്ഷികച്ചന്തയിലാണ് പരിപാടി. രാജ്യത്തെ വിവിധ കമ്പനികളും കാര്‍ഷിക മേഖലയിലുളളവരും ഇതില്‍ പങ്കാളികളാവും. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം, ബഹ്റൈന്‍ ഡെവലപ്മെൻറ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍. ഈന്തപ്പഴവുമായി ബന്ധപ്പെട്ട് പ്രാദേശിക ഉല്പന്നങ്ങള്ക്ക് വിപണി കണ്ടത്തെുന്നതും വിവിധ തരം ഉല്പന്നങ്ങള് പരിചയപ്പെടുത്തുന്നതിനും ഇത് അവസരമൊരുക്കുമെന്നാണ് കരുതുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഈന്തപ്പഴ വിപണിയില്‍ ഉണര്‍വുണ്ടാക്കുന്നതിനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശത്തോടെ മുന്നോട്ട് പോകുന്നതിനും ഇത് സഹായകമാവും. രാജ്യത്തിെൻറ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഇത് അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
