രാജ്യത്ത് 99 ശതമാനം ഓൺലൈൻ വ്യാപനം രേഖപ്പെടുത്തി ഡേറ്റാ റിപ്പോർട്ടൽ
text_fieldsമനാമ: രാജ്യത്ത് 99 ശതമാനം ഓൺലൈൻ വ്യാപനം രേഖപ്പെടുത്തി ഡേറ്റാ റിപ്പോർട്ടലിന്റെ റിപ്പോർട്ട്. ഈ വർഷാദ്യം ബഹ്റൈനിൽ 1.61 ദശലക്ഷം ആളുകൾ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതായാണ് പുതിയ റിപ്പോർട്ട് പറയുന്നത്. ‘ഡിജിറ്റൽ 2025: ബഹ്റൈൻ’ എന്ന റിപ്പോർട്ടിലാണ് 2025ൽ ബഹ്റൈനിലെ കണക്ടുചെയ്ത ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം സംബന്ധിച്ച പ്രധാന വിവരങ്ങൾ നൽകുന്നത്.
റിപ്പോർട്ട് പ്രകാരം, 2025ന്റെ തുടക്കത്തിൽ ബഹ്റൈനിൽ ആകെ 2.52 ദശലക്ഷം സെല്ലുലാർ മൊബൈൽ കണക്ഷനുകൾ സജീവമായിരുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 155 ശതമാനം വരും. ഇത് ബഹ്റൈനിലെ ഉയർന്ന മൊബൈൽ ഫോൺ ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം ബഹ്റൈനിൽ 1.61 ദശലക്ഷം ആളുകൾ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതായി പുതിയ റിപ്പോർട്ട്.
ഇത് രാജ്യത്ത് 99ശതമാനം ഓൺലൈൻ വ്യാപനം രേഖപ്പെടുത്തുന്നു. ഡേറ്റാ റിപ്പോർട്ടൽ പുറത്തിറക്കിയ ‘ഡിജിറ്റൽ 2025: ബഹ്റൈൻ’ എന്ന റിപ്പോർട്ടിലാണ് 2025ൽ ബഹ്റൈനിലെ കണക്ടുചെയ്ത ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം സംബന്ധിച്ച പ്രധാന വിവരങ്ങൾ നൽകുന്നത്. റിപ്പോർട്ട് പ്രകാരം, 2025ന്റെ തുടക്കത്തിൽ ബഹ്റൈനിൽ ആകെ 2.52 ദശലക്ഷം സെല്ലുലാർ മൊബൈൽ കണക്ഷനുകൾ സജീവമായിരുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 155ശതമാനം വരും. ഇത് ബഹ്റൈനിലെ ഉയർന്ന മൊബൈൽ ഫോൺ ഉപയോഗത്തെയാണ് സൂചിപ്പിക്കുന്നത്.
കൂടാതെ, ജനുവരി മാസത്തിൽ ബഹ്റൈനിൽ 1.19 ദശലക്ഷം സോഷ്യൽ മീഡിയ ഉപയോക്ത ഐഡന്റിറ്റികൾ ഉണ്ടായിരുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 73.2 ശതമാനം ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ഓൺലൈൻ സേവനങ്ങളുടെയും വർധിച്ചുവരുന്ന സ്വീകാര്യതയും ഉപയോഗവുമാണ് ഇത് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

