ദാറുൽ ഈമാൻ മദ്റസകളുടെ സംയുക്ത പി.ടി.എ മീറ്റിങ് സംഘടിപ്പിച്ചു
text_fieldsദാറുൽ ഈമാൻ മദ്റസകളുടെ സംയുക്ത രക്ഷാകർതൃ സംഗമത്തിൽനിന്ന്
ദാറുൽ ഈമാൻ മദ്റസകളുടെ
സംയുക്ത പി.ടി.എ മീറ്റിങ് സംഘടിപ്പിച്ചു
മനാമ: ദാറുൽ ഈമാൻ മദ്റസകളുടെ സംയുക്ത രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. കോവിഡിന് ശേഷം ഓഫ്ലൈനിൽ ആദ്യമായി നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.
മനാമയിലെ ഇബ്നുൽ ഹൈതം പഴയ കാമ്പസിലും വെസ്റ്റ് റിഫ ദിശ സെൻററിലുമായി നടക്കുന്ന മദ്റസയിൽ വളരെ വ്യവസ്ഥാപിതമായി മലയാള ഭാഷയിലാണ് പഠനം നടത്തുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച അധ്യാപകർ, മികച്ച കാമ്പസ് സംവിധാനം, പഠനേതര വിഷയങ്ങളിലുള്ള പരിശീലനം എന്നിവയും ദാറുൽ ഈമാൻ മദ്റസകളുടെ പ്രത്യേകതകളാണ്. പരിപാടിയിൽ 'ദീനീ വിദ്യാഭ്യാസം നേടുന്നതിന്റെ പ്രാധാന്യം' വിഷയത്തിൽ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വിയും 'പാരന്റിങ് എങ്ങനെ മനോഹരമാക്കാം' വിഷയത്തിൽ പ്രമുഖ റിസോഴ്സ് പേഴ്സൻ മിദ്ലാജ് റിദയും സദസ്സിനെ അഭിമുഖീകരിച്ചു. ദാറുൽ ഈമാൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.എം. സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അസി. അഡ്മിൻ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എം. അബ്ബാസ് സമാപനം നിർവഹിച്ചു.
ദിയ നസീമിന്റെ ഖുർആൻ പാരായണത്തോടെ മഖ്ശയിലെ ഇബ്നുൽ ഹൈതം സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സംഗമത്തിൽ മദ്റസ പി.ടി.എ കമ്മിറ്റിയുടെയും മാതൃസമിതി ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിന് മദ്റസ അഡ്മിൻ എ.എം. ഷാനവാസ് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.