ദാറുൽ ഈമാൻ കേരള മദ്റസ സിൽവർ ജൂബിലി: കലാവിരുന്ന് ശ്രദ്ധേയമായി
text_fieldsകഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ ദാറുൽ ഈമാൻ കേരള മദ്റസയിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
അതിഥികൾക്കുമൊപ്പം
മനാമ: സിഞ്ചിലെ അൽഅഹ്ലി ക്ലബിൽ സംഘടിപ്പിച്ച ദാറുൽ ഈമാൻ കേരള മദ്റസകളുടെ രജത ജൂബിലി ആഘോഷത്തിൽ ഒരുക്കിയ കലാ പരിപാടികളിൽ 400ലധികം മദ്റസ വിദ്യാർഥി, വിദ്യാർഥിനികൾ പങ്കെടുത്തു. അധ്യാപകരുടെയും ട്രെയിനർമാരുടെയും ചിട്ടയായ പരിശീലനവും സംഘാടക മികവും പരിപാടിയെ മികവുറ്റതാക്കി.
വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ സമകാലിക വിഷയങ്ങളെ പരാമർശിക്കുന്നതായിരുന്നു. പ്രകൃതിദുരന്തം, പ്രകൃതിചൂഷണം, പരിസ്ഥിതി മലിനീകരണം, ഫലസ്തീൻ പ്രശ്നം, നബിചരിത്രം, മാന്യമായ വസ്ത്രധാരണം, ന്യൂ ജൻ ചിന്താഗതികൾ, മനുഷ്യസമൂഹത്തിന്റെ സാംസ്കാരിക നിലനിൽപ് അസാധ്യമാക്കുന്ന ലിബറലിസം, വിവാഹധൂർത്ത്, ലിവിങ് ടുഗദർ എന്നിവ വരച്ചുകാട്ടിയ കുടുംബം മനോഹരമാണ് എന്ന സ്കിറ്റും, കുടുംബം എന്ന സങ്കൽപത്തിന്റെ മനോഹാരിത ഹൃദയങ്ങളിൽ അരക്കിട്ടുറപ്പിക്കുന്ന ‘യെസ് യുവർ ഓണർ’ എന്ന സ്കിറ്റും, നന്മയുടെ പക്ഷത്ത് നിലനിൽക്കുന്നവർക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ ചിത്രീകരിക്കുന്ന ‘അസ്ഹാബുൽ ഉഖ്ദൂദ്’ നാടകവും വിദ്യാർഥികൾ വേദിയിൽ അവതരിപ്പിച്ചു.
പരിപാടിയെ സ്വാഗതം ചെയ്ത് മനാമ കാമ്പസിലെ കെ.ജി വിദ്യാർഥികൾ അവതരിപ്പിച്ച മൂന്ന് ഭാഷകളിലുള്ള ‘ഖൈർ മഖ്ദം’ കൊണ്ടാണ് കലാപരിപാടികൾക്ക് തുടക്കമായത്. പിരിശീലനത്തിൽ പവിഴദ്വീപ്, ജന്നത്തിലെ പറവകൾ, ഇനി വരും തലമുറക്കായ്, പ്രകൃതിക്കു കാവലാകാം, കസവുതട്ടം, ഹിജ്റത് കി പൈഗാം, സ്വബ്ർ കി ഗുൽസാർ, ഒലീവ് മരങ്ങൾ കഥപറയുമ്പോൾ, കുടുംബം മനോഹരമാണ്, ഇഷ്ഖേ ഇലാഹി, സംഘ ഗാനം, ഫുർഖാൻ കി റോഷ്നി, ന്യൂ ജൻ, കുടുംബം തണലാണ്, ദഫ്മുട്ട്, ‘അസ്ഹാബുൽ ഉഖ്ദൂദ്’ തുടങ്ങിയ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.
ഓരോ പരിപാടിയും കാണികളുടെ പ്രശംസ പിടിച്ചുപറ്റുന്നതും ‘ഇഖ്റഅ്’ എന്ന പേരിനെ അർഥ പൂർണമാക്കുന്നതുമായിരുന്നു.ഫാഹിസ, ഫസീല അബ്ദുല്ല, ഷബീഹ, ഷഹീന, ബുഷ്റ, റസീന, ഫർസാന, സക്കിയ, നദീറ, മുർഷിദ, ഹേബ, സഫ, ബിൻഷി, ദിയ നസീം, മെഹ്റ മൊയ്ദീൻ, ഉമ്മു സൽമ, ലുലു ഹഖ്, ശംല ശരീഫ്, ഷൈമില, സൗദ, ഷാനി സകീർ, ബുഷ്റ റഹീം, ഫസീല മുസ്തഫ, സോന സകരിയ, ഷാനി റിയാസ്, മുഹമ്മദ് മൻസൂർ, ഹന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ, ഖദീജ സഫ്ന, യൂനുസ് സലിം, ഷൗക്കത്തലി, ജാസിർ, അബ്ദുൽ ഹഖ്, മൂസ കെ. ഹസൻ തുടങ്ങിയവരുടെ സംവിധാനത്തിലാണ് പരിപാടികൾ അരങ്ങിലെത്തിയത്. സഈദ് റമദാൻ നദ്വി, എ.എം ഷാനവാസ്, സക്കീർ ഹുസൈൻ, ജാസിർ പി.പി, ജമാൽ നദ്വി, സി.എം മുഹമ്മദ് അലി, സിറാജ് എം.എച്ച്, അലി അൽതാഫ്, അമീർ, സിബിൻ എന്നിവരുടെ ഉപദേശ നിർദേശങ്ങളും സാങ്കേതിക സഹായവും പരിപാടിക്ക് മിഴിവേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

