ദാറുൽ ഈമാൻ കേരള മദ്റസ സിൽവർ ജൂബിലിക്ക് പ്രൗഢ തുടക്കം
text_fieldsദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ഉദ്ഘാടനം ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത നിർവഹിക്കുന്നു
മനാമ: ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. കഴിഞ്ഞ ദിവസം സിഞ്ചിലെ അൽ അഹ്ലി ക്ലബിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത നിർവഹിച്ചു. പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യ അതിഥിയായിരുന്നു.
കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു. തഹിയ്യ ഫാറൂഖിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ദാറുൽ ഈമാൻ കേരള മദ്റസകളുടെ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതമാശംസിക്കുകയും വാർഷികാഘോഷ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മുഹ് യുദ്ദീൻ സമാപനം നിർവഹിക്കുകയും ചെയ്തു.
മദ്റസ രക്ഷാധികാരിയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റുമായ സുബൈർ എം.എം, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഖാലിദ് സി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, എം.ടി.എം പ്രസിഡന്റുമാരായ സബീന ഖാദർ, നസ്നിൻ അൽതാഫ്, ഫ്രൻഡ്സ് അസോസിയേഷൻ വനിത ആക്ടിങ് പ്രസിഡന്റ് സാജിദ സലീം, മദ്റസ അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

