ആയിരങ്ങൾ ഒഴുകുന്നു; തിങ്ങിനിറഞ്ഞ് ദർബ്സ്സാഇ
text_fieldsദോഹ: ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായുള്ള പ്രധാന ആഘോഷ കേന്ദ്രമായ അൽ സദ്ദിലെ ദർബ് അൽസാഇ മൈതാനിയിൽ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെയുള്ള ആദ്യരണ്ട് ദിവസങ്ങളിലായി എത്തിയത് ആയിരക്കണക്കിനാളുകൾ. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 29ഓളം വരുന്ന വിവിധ പരിപാടികളുടെ അകമ്പടിയോടെ ഖത്തർ പതാകയുയർത്തിയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്.
ആദ്യദിനം തന്നെ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ, ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഗാനിം ബിൻ ഷഹീൻ അൽ ഗാനിം എന്നിവർ പ്രതിരോധമന്ത്രാലയത്തിെൻറ പവലിയൻ സന്ദർശിച്ചു. പ്രതിരോധമന്ത്രാലയത്തിെൻറ കീഴിലുള്ള വിവിധ സായുധ വാഹനങ്ങളും മറ്റു സൈനിക മെഷീനുകളും ടാങ്കുകളും പവലിയനിൽ സന്ദർശകർക്കായി പ്രദർശനത്തിന് അണിനിരത്തിയിട്ടുണ്ട്. ഇതാദ്യമായാണ് പ്രതിരോധമന്ത്രാലയം ദർബ് അൽ സാഇയിൽ പവലിയനുയർത്തുന്നത്.
പ്രതിരോധമന്ത്രാലയത്തിനെ കൂടാതെ മറ്റു സർക്കാർ, സ്വകാര്യ അതോറിറ്റികളും ദർബ് അൽ സാഇയിൽ ആദ്യമായാണ് പ്രദർശനത്തിനെത്തുന്നത്.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം, പോലീസ് കോളേജ്, ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, ഖത്തർ ഡെവലപ്മെൻറ് ബാങ്ക്, ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്, ഖത്തർ ഫൗണ്ടേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളും ദർബ് അൽ സാഇയിൽ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഇതാദ്യമായി വിദേശികൾക്കും ദേശീയദിനാഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരം സംഘാടകർ ഒരുക്കിയിട്ടുണ്ട്. 1950 മുതൽ 1961 വരെ ആഭ്യന്തരമന്ത്രാലയം ഉപയോഗിച്ച വസ്തുക്കളും 1949 മുതൽ 1958 വരെയുള്ള പോലീസ് യൂണിഫോമുകളും പോലീസ് കോളേജ് പവലിയനിലെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള ചെറിയ പ്രദർശനത്തിലാണ് കോളേജ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കൂറ്റൻ ചിത്രം പോലീസ് കോളേജ് തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ പെയിൻറ് ചെയ്യുന്നതിലൂടെ ഗിന്നസ് ബുക്കിൽ കയറാനാണ് ചിത്രത്തിെൻറ ശ്രമം. ഏകദേശം 14000 പേരെങ്കിലും ചിത്രത്തിൽ പെയിൻറ് ചെയ്തിരിക്കണം.
ഗതാഗത വകുപ്പിെൻറ ട്രാഫിക് വില്ലേജും ദർബ് അൽ സാഇയിലെ ശ്രദ്ധാകേന്ദ്രമാണ്.
ഡിസംബർ 20 വരെയാണ് ദർബ് അൽ സാഇ സന്ദർശകർക്കായി പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
