ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ: അന്താരാഷ്ട്ര നഴ്സസ് ദിനമാഘോഷിച്ചു
text_fieldsദാർ അൽ ഷിഫ മെഡിക്കൽ സെന്റർ അന്താരാഷ്ട്ര നഴ്സസ് ദിനമാഘോഷിക്കുന്നു
മനാമ: അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ വിപുലമായി ആഘോഷിച്ചു.
ഹിദ്ദ്, ഹൂറ ബ്രാഞ്ചുകളിലായി നടന്ന ആഘോഷ പരിപാടികളിൽ കേക്ക് മുറിച്ചും പ്രത്യേകം ഉപഹാരങ്ങൾ നൽകിയും നഴ്സിങ് സ്റ്റാഫ് അംഗങ്ങളെ ആദരിച്ചു. ദാർ അൽ ഷിഫ ജനറൽ മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് മുഹമ്മദ് റജുൽ, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ്, ക്വാളിറ്റി മാനേജർ ഡോ. നിസാർ അഹമ്മദ്, സോഷ്യൽ മീഡിയ മാനേജർ മുഹ്സിൻ, സൂപ്പർവൈസർ ഷിബിൽ, ഗൾഫ് ഫാർമസി പ്രതിനിധികൾ, ഡോക്ടർമാർ, വിവിധ ഡിപ്പാർട്മെന്റ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

