Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡാൻസർ റംസാൻ മുഹമ്മദ്...

ഡാൻസർ റംസാൻ മുഹമ്മദ് ബഹ്റൈനിൽ

text_fields
bookmark_border
ഡാൻസർ റംസാൻ മുഹമ്മദ് ബഹ്റൈനിൽ
cancel
camera_alt

ഡാ​ൻ​സ​ർ റം​സാ​ൻ മു​ഹ​മ്മ​ദി​നെ ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ

സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: സി​നി​മാ​റ്റി​ക് ഡാ​ൻ​സി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ എ​ന്നു വി​ളി​ക്കാ​വു​ന്ന റം​സാ​ൻ മു​ഹ​മ്മ​ദ് ബ​ഹ്റൈ​നി​ലെ​ത്തി. കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ്സി​നും ശ​രീ​ര​ത്തി​നും വൈ​ദ്യു​താ​ലിം​ഗ​നം ന​ൽ​കു​ന്ന ഹൈ​വോ​ൾ​ട്ടേ​ജ് ചു​വ​ടു​ക​ൾ​ക്ക് ഇ​നി ര​ണ്ടു​ദി​നം മാ​ത്ര​മാ​ണു​ള്ള​ത്. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ജൂ​ൺ 30ന് ​ക്രൗ​ൺ പ്ലാ​സ​യി​ലൊ​രു​ക്കു​ന്ന ‘ബ​ഹ്​​റൈ​ൻ ബീ​റ്റ്​​സ്’ ​ മെ​ഗാ മ്യൂ​സി​ക്ക​ൽ ആ​ൻ​ഡ്​ എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റ്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് റം​സാ​ൻ എ​ത്തി​യ​ത്. പ​വി​ഴ​ദ്വീ​പി​ന്റെ പെ​രു​ന്നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണ​പ്പൊ​ലി​മ ന​ൽ​കി, റം​സാ​നും ടീ​മും ഇ​ടി​വെ​ട്ട് പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കും.

ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ റം​സാ​നെ ഗ​ൾ​ഫ് മാ​ധ്യ​മം റെ​സി​ഡ​ന്റ് മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല, കോ​ർ​പ​റേ​റ്റ് ഇ​വ​ന്റ് മാ​നേ​ജ​ർ മു​ഹ​സി​ൻ എം. ​അ​ലി, അ​ഡ്വൈ​ർ​ടൈ​സ്മെ​ന്റ് മാ​നേ​ജ​ർ ഷ​ക്കീ​ബ് വ​ലി​യ​പീ​ടി​ക​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ലെ​ജ​ന്റ​റി സിം​ഗ​ർ ഉ​ണ്ണി മേ​നോ​ന​ട​ക്കം മൂ​ന്നു ത​ല​മു​റ​ക​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പു​ക​ൾ തൊ​ട്ട​റി​ഞ്ഞ ഗാ​യ​ക​രാ​ണ് ബ​ഹ്റൈ​ൻ ബീ​റ്റ്സി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. വൈ​ഷ്ണ​വ് ഗി​രീ​ഷ്, ജാ​സിം ജ​മാ​ൽ, ആ​ൻ ആ​മി, ചി​ത്ര അ​രു​ൺ തു​ട​ങ്ങി ട്രെ​ൻ​ഡി സോ​ങ്ങു​ക​ളി​ലൂ​ടെ ഹൃ​ദ​യം ക​വ​ർ​ന്ന യു​വ​നി​ര​യും എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ മേ​ഘ്ന സു​മേ​ഷും സം​ഗീ​താ​സ്വാ​ദ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ സ​ഫ​ല​മാ​ക്കും. പൊ​ട്ടി​ച്ചി​രി​യു​ടെ മാ​ല​പ്പ​ട​ക്ക​വു​മാ​യി ര​മേ​ഷ് പി​ഷാ​ര​ടി​യും മി​മി​ക്രി​യി​ലെ പു​ത്ത​ൻ താ​രോ​ദ​യം അ​ശ്വ​ന്ത് അ​നി​ൽ​കു​മാ​റു​മെ​ത്തും. ന​ടി​യും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്താ​ണ് അ​വ​താ​ര​ക. ടി​ക്ക​റ്റു​ക​ൾ 97334619565 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് ബു​ക്ക് ചെ​യ്യാം. വ​നേ​സ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DancerBahrainRamzan Muhammad
News Summary - Dancer Ramzan Muhammad in Bahrain
Next Story