Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു​വും...

ലു​ലു​വും ക്രെ​ഡി​മാ​ക്​​സും സ​ഹ​ക​രി​ച്ച്​ 'ദാ​നാ​ത്​' ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ലു​ലു​വും ക്രെ​ഡി​മാ​ക്​​സും സ​ഹ​ക​രി​ച്ച്​ ദാ​നാ​ത്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ക്രെ​ഡി​മാ​ക്​​സും സ​ഹ​ക​രി​ച്ച്​ ദാ​നാ​ത്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു 

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ക്രെ​ഡി​മാ​ക്​​സ്​ 'ദാ​നാ​ത്​' എ​ന്ന​പേ​രി​ൽ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി. ദാ​നാ​ത്​ കാ​ർ​ഡു​പ​യോ​ഗി​ച്ച്​ ലു​ലു​വി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​േ​മ്പാ​ൾ ര​ണ്ട്​ ശ​ത​മാ​നം കാ​ഷ്​ ബാ​ക്ക്​ ല​ഭി​ക്കും. കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും കാ​ഷ്​ ബാ​ക്ക്​ ഡി​സ്​​കൗ​ണ്ടു​ക​ളും റ​മ​ദാ​നി​ലും തു​ട​ർ​ന്നും റി​വാ​ർ​ഡു​ക​ളും ല​ഭി​ക്കും.

ഷോ​പ്പി​ങ്​ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും ചെ​ല​വ്​ കു​റ​ഞ്ഞ​തും ആ​സ്വാ​ദ്യ​ക​ര​വു​മാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ദാ​നാ​ത്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. ബ​ഹ്​​റൈ​ന്​ പു​റ​ത്തും കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​താ​ണ്.

ബ​ഹ്​​റൈ​നി​ലെ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വി​പ​ണി​യി​ലും ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ലും സാ​ന്നി​ധ്യം ശ​ക്​​ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ലു​ലു​വു​മാ​യു​ള്ള സ​ഹ​ക​ര​ണ​മെ​ന്ന്​ ക്രെ​ഡി​മാ​ക്​​സ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ഹ്​​മ​ദ്​ എ. ​സെ​യാ​ദി പ​റ​ഞ്ഞു. കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും ഒാ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ സേ​വ​നം, ടെ​ലി​ബാ​ങ്കി​ങ്, ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ എ​ന്നി​വ​യും ല​ഭ്യ​മാ​കും. ലോ​ക​മെ​ങ്ങും കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hyper marketDanath Credit CardCredit Max
Next Story