Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിരീടാവകാശിയെ...

കിരീടാവകാശിയെ കുവൈത്ത്​ ധനകാര്യമന്ത്രി സന്ദർശിച്ചു

text_fields
bookmark_border
കിരീടാവകാശിയെ കുവൈത്ത്​ ധനകാര്യമന്ത്രി സന്ദർശിച്ചു
cancel

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയെ കുവൈറ്റ്​ ധനകാര്യ മന്ത്രി ഡോ.നയിഫ്​ ഫലാഹ്​ അൽ ഹജ്​റാഫ്​ റിഫ കൊട്ടാരത്തിൽ സന്ദർശിച്ചു. ബഹ്​റൈൻ^കുവൈത്ത്​ പരസ്​പര ബന്​ധം ശക്തമായി മുന്നോട്ട്​ കൊണ്ടുപോകുന്നതിൽ കുവൈത്ത്​ അമീർ ​ൈശഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബർ അൽ സബാഹി​നുള്ള തൃപ്​തി കുവൈത്ത്​ മന്ത്രി കൂടികാഴ്​ചയിൽ പരാമർശിച്ചു.
സുസ്ഥിര വികസന രംഗത്ത്​ ബഹ്​റൈനും കുവൈത്തും അതിവേഗത്തിൽ മുന്നോട്ട്​ കൊണ്ടുപോകുന്നതിനായി നടത്തിയ പരിശ്രമങ്ങ​ളെ ഇരുവരും കൂടികാഴ്​ചയിൽ എടുത്തുപറഞ്ഞു. എല്ലാ മേഖലകളിലും ദീർഘകാലമായി തുടരുന്ന സഹകരണം തുടരാനും ചർച്ചയിൽ തീരുമാനമായി. സാമ്പത്തിക താൽപ്പര്യ വിഷയങ്ങളിലും തന്ത്രപ്രധാന വിഷയങ്ങളിലും ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയും കുവൈത്ത്​ അമീർ ൈശഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബർ അൽ സബാഹും തുടര​ുന്ന നയങ്ങളെ ചർച്ചയിൽ പരാമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:danamanthri visitBahrain News
News Summary - danamanthri visit-bahrain-bahrain news
Next Story