Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദാമു കോറോത്ത്​...

ദാമു കോറോത്ത്​ ബുധനാഴ്​ച നാട്ടിലേക്ക്​ മടങ്ങും: നാടകവും കലയും നിറഞ്ഞുനിന്ന 43 വർഷങ്ങൾ

text_fields
bookmark_border
ദാമു കോറോത്ത്​ ബുധനാഴ്​ച നാട്ടിലേക്ക്​ മടങ്ങും: നാടകവും കലയും നിറഞ്ഞുനിന്ന 43 വർഷങ്ങൾ
cancel
camera_alt

ദാമു കോറോത്ത്​

മനാമ: കലയും നാടകവുമൊക്കെയായി നിറഞ്ഞുനിന്ന 43 വർഷങ്ങൾ പെ​െട്ടന്ന്​ കടന്നുപോയതുപോലെയാണ്​ ദാമു കോറോത്തിന്​. ജീവിതത്തി​െൻറ ഏറിയപങ്കും ചെലവഴിച്ച ഇൗ നാടിനോട്​ വിടപറയുക​ പ്രയാസകരമാണ്​. എങ്കിലും, തിരിച്ചുപോക്ക്​ അനിവാര്യമായതിനാൽ ദീർഘകാലത്തെ പ്രവാസത്തിന്​ വിട നൽകി ബുധനാഴ്​ച അദ്ദേഹം നാട്ടിലേക്ക്​ മടങ്ങും.

നാട്ടുകാരനായ ഒരാൾ മുഖേനയാണ്​ വടകര പുറമേരി സ്വദേശിയായ ദാമുവിന്​ ബഹ്​റൈൻ വിസ ലഭിച്ചത്​. 1978 മേയ്​ 12ന്​ ബോംബെയിൽനിന്ന്​ വിമാനത്തിൽ ബഹ്​റൈനിൽ എത്തി. 1250 രൂപയായിരുന്നു അന്ന്​ വിമാന ടിക്കറ്റ്​​ നിരക്ക്​. വിസ അയച്ചുകൊടുത്തയാൾ നാട്ടുകാരനാണെങ്കിലും മുൻപരിചയമുണ്ടായിരുന്നില്ല. ബഹ്​റൈൻ മലയാളികളുടെ സഹായത്തോടെ അദ്ദേഹത്തെ കണ്ടെത്തി.

കൺസ്​ട്രക്​ഷൻ കമ്പനിയിൽ ലേബറായാണ്​ അന്ന്​ ജോലിക്ക്​ കയറിയത്​. പിന്നീട്​ വിവിധ കമ്പനികളിൽ വെൽഡറായി ജോലി ചെയ്​തു. 1983ൽ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ലഭിച്ചു. ഇതുവരെ 14 കമ്പനികളിൽ ജോലി ചെയ്​തതായി ദാമു പറയുന്നു.

കൊടും വെയിലിലെ ജോലിക്കിടയിലും ഉള്ളിൽ അണയാതെ കിടന്ന കനലായിരുന്നു കലയോടുള്ള പ്രണയം. നാടകമായിരുന്നു തട്ടകം. ബഹ്​റൈൻ കേരളീയ സമാജം ഉൾപ്പെടെ സംഘടനകൾക്കായി 40ഒാളം നാടകങ്ങൾ രചിച്ചു. 100ഒാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. നാടക സംവിധായകൻ, ഗാന രചയിതാവ്​ എന്നീ നിലകളിലും ശോഭിച്ചു. 1997ൽ ജി.സി.സി തലത്തിൽ നടന്ന ചെറുകഥാ മത്സരത്തിൽ 'തെരുവോരത്ത്​ ഒരു സർക്കസ്​' എന്ന കഥക്ക്​ ഒന്നാം സമ്മാനം ലഭിച്ചു.

1981 മുതൽ കേരളീയ സമാജം അംഗമായ ദാമു കോറോത്ത്​ മൂന്നുവർഷം കലാവിഭാഗം സെക്രട്ടറിയുമായിരുന്നു. 'ദിൽമൂണിലെ സന്ധ്യകൾ' എന്ന ടെലിവിഷൻ പരമ്പരയുടെ തിരക്കഥയും ഇദ്ദേഹത്തി​േൻറതായിരുന്നു. ഇതിൽ അഭിനയിക്കുകയും ചെയ്​തു. ഗൾഫിൽനിന്നുള്ള ആദ്യ സീരിയലാണ്​ ഇത്​. നാടകരംഗ​ത്തെ സമഗ്രസംഭാവനക്കുള്ള ഒ. മാധവൻ പുരസ്​കാരവും ലഭിച്ചു. ചമയ കലാകാരനായും നിറഞ്ഞുനിന്നു.

കലാരംഗത്തി​െൻറ സംഭാവനയാണ്​ ദാമു കോറോത്ത്​ എന്ന പേരും. പി. ദാമോദരൻ എന്നാണ്​ ശരിക്കും പേര്​. നാടകരംഗത്തേക്ക്​ വന്നപ്പോൾ സുഹൃത്തുക്കൾ നൽകിയതാണ്​ ദാമു കോറോത്ത്​ എന്ന പേര്​. പിന്നീട്​, അറിയപ്പെടുന്നത്​ മുഴുവൻ ആ പേരിലായി.വന്നകാലത്തെ ഒാർമകൾ ഇപ്പോഴും ഇദ്ദേഹത്തി​െൻറ മനസ്സിലുണ്ട്​. വലിയ കെട്ടിടങ്ങൾ അപൂർവമായിരുന്നു, എ.സിയും. മനാമയിലും മുഹറഖിലുമുള്ള തിയറ്ററുകളിൽ വെള്ളിയാഴ്​ച ഒരു ഷോയാണ്​ മലയാള സിനിമയുണ്ടായിരുന്നത്​. ഇൗ കാലത്തിൽനിന്ന്​ അതിവേഗമായിരുന്നു ബഹ്​റൈ​െൻറ വളർച്ചയെന്ന്​ അദ്ദേഹം ഒാർമിക്കുന്നു.

നാട്ടിലേക്ക്​ മടങ്ങു​േമ്പാൾ ചെറിയ വിഷമമുണ്ടെന്ന്​ ദാമു കോറോത്ത്​ പറയുന്നു. എങ്കിലും ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബത്തി​െൻറ തണലിലേക്ക്​ തിരിച്ചുപോകുന്നതി​െൻറ സന്തോഷമാണ്​ മുന്നിൽനിൽക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellDamu Koroth
Next Story