ദാമു കോറോത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു
text_fieldsദാമു കോറോത്തിന്റെ അനുസ്മരണ യോഗത്തിൽനിന്ന്
മനാമ: ബഹ്‌റൈന്റെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളിൽ നാല് പതിറ്റാണ്ടോളം നിറസാന്നിധ്യമായി, വടകരയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സുഗന്ധം പ്രവാസമണ്ണിലും പരത്തിയ ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പ്രവാസത്തിന്റെ മണൽപ്പരപ്പിൽ വടകരയുടെ ഓർമ്മകൾക്ക് പച്ചപ്പ് പകർന്ന അപൂർവ വ്യക്തിത്വമായിരുന്നു ദാമു കോറോത്തെന്ന് യോഗം വിലയിരുത്തി. കലയും സൗഹൃദവും മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ സാന്നിധ്യം ബഹ്‌റൈന്റെ സാംസ്‌കാരിക ചരിത്രത്തിലെ മായാത്ത ഒരേടായി അവശേഷിക്കുമെന്നും യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
വടകര സഹൃദയ വേദി പ്രസിഡന്‍റ് അഷ്‌റഫ് എൻ. പി. അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ദാമു കോറോത്തിനൊപ്പം ദീർഘകാലം കലാ-സാംസ്‌കാരിക മേഖലകളിൽ സഹപ്രവർത്തകരായിരുന്ന പ്രകാശ് വടകര, ഇ.വി രാജീവൻ, ഷാജി മൂത്തല, സുനിൽ ദാസ്, തോമസ് ഫിലിപ്പ്, വിനയചന്ദ്രൻ, ബാബു കുഞ്ഞിരാമൻ, അജിത് കണ്ണൂർ, അനിൽ കുമാർ കളത്തിൽ എന്നിവർ അദ്ദേഹത്തോടൊപ്പമുള്ള തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു. വടകര സഹൃദയ വേദിയുടെ രക്ഷാധികാരികളായ ആർ. പവിത്രൻ, ശശിധരൻ എം., സജീവ് പാക്കയിൽ, ശിവദാസ്, സുരേഷ് മണ്ടോടി എന്നിവരും ദാമു കോറോത്തിന്റെ കലാ-സാംസ്‌കാരിക സംഭാവനകളും സൗഹൃദത്തിന്റെ ആഴവും അനുസ്മരിച്ചു. ചടങ്ങിൽ . എം. ബാബു നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

