Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ഡി. സലീം നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്‌റൈൻ മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ഡി. സലീം നാട്ടിൽ നിര്യാതനായി
cancel
camera_alt

ഡി. സലീം

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവമായിരുന്ന ഡി. സലീം (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈൻ പ്രതിഭ തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകളുടെ ഭാരവാഹിയായും സജീവ സംഘാടകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും ജനറൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.

ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗമായും ഉമ്മുൽ ഹസം യൂണിറ്റ് ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു. കോവിഡ് കാലത്തും അല്ലാത്തപ്പോഴും പ്രവാസികൾക്കായി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ഏകോപിപ്പിച്ചു. സാഹിത്യ-സാംസ്‌കാരിക സംവാദങ്ങൾ, നാടകങ്ങൾ, സമ്മർ ഫെസ്റ്റിവലുകൾ എന്നിവയുടെ സംഘാടനത്തിലൂടെ പ്രവാസി മലയാളി സമൂഹത്തിൽ വലിയ സൗഹൃദവലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് 2021-ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ബിജി. മകൾ: തീർത്ഥ (ടെക്നോപാർക്ക് ജീവനക്കാരി).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ബഹ്‌റൈൻ മുൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ ഡി. സലീം നാട്ടിൽ നിര്യാതനായി
Next Story