സൈപ്രസ് അംബാസഡറെ വാണിജ്യ, വ്യവസായ മന്ത്രി സ്വീകരിച്ചു
text_fieldsസൈപ്രസ് അംബാസഡർ ഡോ. അൻഡ്രിയാസ് എലിയാഡിസിനെ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു സ്വീകരിച്ചപ്പോൾ
മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട സൈപ്രസ് അംബാസഡർ ഡോ. അൻഡ്രിയാസ് എലിയാഡിസിനെ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു സ്വീകരിച്ചു. ബഹ്റൈനും സൈപ്രസും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്തു. വ്യാപാര, സാമ്പത്തിക മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നു.

