Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​നി​ൽ...

ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യി സി.​യു.​ഇ.​ടി ന​ട​ത്തി

text_fields
bookmark_border
CUTE
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ആ​ദ്യ​മാ​യി കോ​മ​ൺ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (സി.​യു.​ഇ.​ടി) ന​ട​ത്തി. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ലോ​റ​ൽ​സ് സെ​ന്‍റ​ർ ഫോ​ർ ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​നി​ൽ പ​രീ​ക്ഷ ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ലെ 45 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​ഴ്‌​സു​ക​ൾ, ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നാ​ഷ​ന​ൽ ടെ​സ്റ്റി​ങ്​ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന അ​ഖി​ലേ​ന്ത്യ പ​രീ​ക്ഷ​യാ​ണ് കോ​മ​ൺ യൂ​നി​വേ​ഴ്സി​റ്റി എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്.

നാ​ഷ​ന​ൽ ടെ​സ്റ്റി​ങ്​ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന ജെ.​ഇ.​ഇ പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രം​കൂ​ടി​യാ​ണ്​ ലോ​റ​ൽ​സ്. ഐ.​ഐ.​ടി മ​ദ്രാ​സ് ന​ട​ത്തു​ന്ന ബി.​എ​സ് പ്രോ​ഗ്രാ​മി​നും ഇ​വി​ടെ പ​രീ​ക്ഷ​കേ​ന്ദ്ര​മു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ വി​വി​ധ പ​രീ​ക്ഷ​ക​ൾ വി​ജ​യ​ക​ര​മാ​യ ന​ട​ത്തു​ന്ന​തി​ലെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ സി.​യു.​ഇ.​ടി പ​രീ​ക്ഷ ആ​ദ്യ​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ ലോ​റ​ൽ​സ് സെ​ന്‍റ​ർ ഫോ​ർ ഗ്ലോ​ബ​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ അ​ബ്ദു​ല്ല പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ്ഥാ​പി​ത​മാ​യ​തു​മു​ത​ൽ, ഇ​ന്ത്യ​യെ​യും ബ​ഹ്‌​റൈ​നെ​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​യാ​ണ്​ ലോ​റ​ൽ​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ 29 വ​ർ​ഷ​ത്തി​നി​ടെ 20,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ലോ​റ​ൽ​സി​ൽ​നി​ന്നും മാ​തൃ​സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നും വി​വി​ധ ഇ​ന്ത്യ​ൻ യോ​ഗ്യ​ത​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മു​ത​ൽ ഉ​ന്ന​ത ഗ​വേ​ഷ​ണ ബി​രു​ദ​ങ്ങ​ൾ വ​രെ നേ​ടി​യെ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സാ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CUTE
News Summary - CUTE conducted for the first time in Bahrain
Next Story