കസ്റ്റംസ് യൂണിയന്‍ അതോറിറ്റി യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: കസ്റ്റംസ് യൂണിയന്‍ അതോറിറ്റി കുവൈത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബഹ്റൈന്‍ കസ്റ്റംസ് വിഭാഗം ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. 17 ാമത് ചര്‍ച്ചാ സംഗമത്തിനാണ് കഴിഞ്ഞ ദിവസം കുവൈത്ത് വേദിയായത്. കസ്റ്റംസ് യൂണിയന്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ ചരക്ക് വാഹനങ്ങളുടെ നീക്കം ഏകോപിപ്പിക്കാനും അതിന് മുന്നിലുള്ള തടസങ്ങള്‍ നീക്കാനും ചര്‍ച്ചകള്‍ നടന്നു. അന്താരാഷ്ട്ര തലത്തില്‍ കസ്റ്റംസ് മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.
കസ്റ്റംസ് ഫീസ് ഓട്ടോമാറ്റിക് സംവിധാനം വഴി കൈമാറുന്നതിനുള്ള സെക്രേട്ടേറിയറ്റ് നിര്‍ദേശവും ചര്‍ച്ചക്കെടുത്തു. സെലക്ടീവ് നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്ന സാധനങ്ങളുടെ ലിസ്റ്റ് അംഗീകരിക്കാനും നിര്‍ദേശമുയര്‍ന്നു.
ചരക്കുകളുടെ നീക്കം വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബഹ്റൈന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.