കൗതുകമായി ഈന്തപ്പന മഹോത്സവം
text_fieldsഹൂറത്ത് ആലിയിലെ ബഹ്റൈനി ഫാർമേഴ്സ് മാർക്കറ്റിൽ നടക്കുന്ന ഈന്തപ്പന മേള
മനാമ: കാഴ്ചക്കാരെ ആകർഷിച്ച് ഈന്തപ്പന മഹോത്സവം. ദേശീയ കാർഷിക വികസന സംരംഭത്തിന്റെ (എൻ.ഐ.എ.ഡി) ആഭിമുഖ്യത്തിൽ ഹൂറത്ത് ആലിയിലെ ബഹ്റൈനി ഫാർമേഴ്സ് മാർക്കറ്റിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് എത്തുന്നത്.
എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫയാണ് മൂന്ന് ദിവസത്തെ ഈന്തപ്പന മഹോത്സവം ഉദ്ഘാടനം ചെയ്തത്. ബഹ്റൈന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതി മൂന്നാം തവണയാണ് മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തിെന്റ കാർഷിക തനിമ നിലനിർത്തുകയും ഈന്തപ്പനയിൽനിന്നുള്ള ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. നിരവധി കർഷകരും കാർഷിക കമ്പനികളും കരകൗശല വിദഗ്ധരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
ബഹ്റൈന്റെ പൈതൃകത്തിൽ ഈന്തപ്പനയുടെ സ്ഥാനം എന്തെന്ന് അടയാളപ്പെടുത്തുന്നതാണ് മേളയെന്ന് ശൈഖ മാറം പറഞ്ഞു. രാജ്യത്തിന്റെ കാർഷിക പാരമ്പര്യം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന മേള ഭാവിയിലും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. മേള ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

