സംസ്കാര സമ്പന്നതയായിരിക്കണം പ്രവർത്തനത്തിന്റെ മൂലധനം -പാറക്കൽ അബ്ദുല്ല
text_fieldsബഹ്റൈൻ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയുടെ 2024 -27 വർഷകാല പ്രവർത്തന
ഉദ്ഘാടനം
മനാമ: ലോകം മുഴുവൻ വാഴ്ത്തപ്പെട്ട പ്രവർത്തനമാണ് കെ.എം.സി.സിയുടെതെന്നും അതുകൊണ്ടുതന്നെ സാംസ്കാരിക സമ്പന്നതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല പറഞ്ഞു.
ബഹ്റൈൻ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയുടെ 2024 -27 വർഷകാല പ്രവർത്തനത്തിന്റെയും വടകര ഗ്രീൻ ടവർ സാംസ്കാരിക കേന്ദ്ര പ്രചാരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കമ്മിറ്റിയുടെ മർഹൂം പുത്തൂർ അസീസ് കർമശ്രേഷ്ഠ അവാർഡ് ജേതാവ് ആലിയ ഹമീദ് ഹാജിക്കുള്ള പുരസ്കാരം കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ നൽകി. മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് അംഗം എം.സി. ഇബ്രാഹിം, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ എന്നിവരെ ആദരിച്ചു.
വയനാട് ദുരന്ത ഭൂമിയിലെത്തി വളന്റിയർ സേവനം നടത്തിയ ഉമറുൽ ഫാറൂഖ്, ഫോട്ടോഗ്രാഫർ റഷീദ് വാഴയിൽ എന്നിവരെ മെമന്റോ നൽകി അനുമോദിച്ചു. വടകരയിൽ ഉയർന്നുവരുന്ന ഗ്രീൻ ടവറിനെക്കുറിച്ചുള്ള വിഡിയോ ഡോക്യുമെന്ററിയും ഗ്രീൻ ടവറുമായി ബന്ധപ്പെട്ട പരസ്പര സഹായ നിധിയെക്കുറിച്ചും എം.സി വടകര വിശദീകരിച്ചു.
മണ്ഡലം കമ്മിറ്റിയുടെ 2024 -2027 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ ഫൈസൽ മടപ്പള്ളി വിശദീകരിച്ചു. അഹമ്മദ് മേപ്പാടിന്റെ നേതൃത്വത്തിൽ സി.എച്ച് ചരിത്ര ക്വിസ് മത്സരവും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, ട്രഷറർ കെ.പി. മുസ്തഫ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പയിൽ, ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളി, ജില്ല സെക്രട്ടറി മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.
മണ്ഡലം ട്രഷറർ റഫീഖ് പുളിക്കൂൽ, വൈസ് പ്രസിഡന്റുമാരായ അൻവർ വടകര, ഷൈജൽ നരിക്കോത്ത്, മൊയ്ദു കല്ലിയോട്ട്, ഹനീഫ് വെള്ളികുളങ്ങര, സെക്രട്ടറിമാരായ ഫാസിൽ ഉമർ അഴിയൂർ, ഫൈസൽ മടപ്പള്ളി, നവാസ് മുതുവനക്കണ്ടി, ഫൈസൽ വി.പി.സി, മുനീർ കുറുങ്ങോട്ട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം സ്വാഗതവും ഹാഫിസ് വള്ളിക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

