സബർമതി കൾചറൽ ഫോറം പുനഃസംഘടിപ്പിച്ചു
text_fieldsസബർമതി കൾചറൽ ഫോറം ഭാരവാഹികൾ
മനാമ: പ്രസിഡൻറ് സാം സാമുവലിെൻറ നിര്യാണത്തെ തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിലച്ച സബർമതി കൾചറൽ ഫോറം പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി അജി പി. ജോയ് (പ്രസി), ബിജു പണിക്കർ (ജന. സെക്ര), അജിത്ത് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: തങ്കച്ചൻ ചാക്കോ (വൈ. പ്രസി), രാജേന്ദ്രൻ (സെക്ര), ജി. വിജയൻ, (നിയമ ഉപദേശകൻ), സണ്ണി (ജോ. സെക്ര, മെംബർഷിപ്), സുനീഷ് മാവേലിക്കര (ജോ. സെക്ര, എൻറർടൈൻമെൻറ്), ബിനു ദിവാകരൻ, സന്തോഷ് (മീഡിയ, മെഡിക്കൽ), റിതിൻ തിലക് (സ്പോർട്സ്), ഹരികുമാർ (ജോബ്, ചാരിറ്റി), സജീഷ് (സ്റ്റേജ് ആൻഡ് ഫുഡ്), പ്രസാദ്, അനൂപ്, ഷാജി, സന്തോഷ്, റഹൂഫ് (എക്സിക്യൂട്ടിവ് അംഗങ്ങൾ).
സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 39156283, 39023335, 33724603, 33388745 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

