സി.എസ്.ഐ മധ്യകേരള ബിഷപ്പിന് കെ.സി.ഇ.സി സ്വീകരണം
text_fieldsസി.എസ്.ഐ മധ്യകേരള ബിഷപ് ഡോ. മലയില്‍ ഷാബു കോശി ചെറിയാന് നൽകിയ സ്വീകരണം
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തില്‍ സി.എസ്.ഐ മധ്യകേരള ബിഷപ്പ് ഡോ. മലയില്‍ ഷാബു കോശി ചെറിയാന് സ്വീകരണം നല്‍കി.
ബഹ്റൈന്‍ സി.എസ്.ഐ മലയാളി പാരീഷില്‍ ചേർന്ന യോഗത്തിൽ കെ.സി.ഇ.സി പ്രസിഡന്‍റ് ഫാ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റുമാരായ വൈദികര്‍ സംസാരിച്ചു. കെ.സി.ഇ.സിയുടെ പുതിയ വൈസ് പ്രസിഡന്‍റായി സ്ഥാനമേറ്റ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സഹ വികാരി ഫാ. സുനില്‍ കുര്യന്‍ ബേബിയെ കൗൺസിലിലേക്ക് സ്വാഗതം ചെയ്തു. പ്രവാസലോകത്തും പല സഭകളിലുള്ളവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം ബിഷപ് പങ്കുവെച്ചു. ജോ. സെക്രട്ടറി രാജീവ് പി. മാത്യു സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

