സുരക്ഷ സേന കമാൻഡ് ആസ്ഥാനം സന്ദർശിച്ച് കിരീടാവകാശി
text_fieldsസുരക്ഷ സേന കമാൻഡ് ആസ്ഥാനം സന്ദർശിക്കാനെത്തിയ കിരീടാവകാശി
മനാമ: രാജ്യത്തിന്റെ പൊതുജനസുരക്ഷ സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനായി സുരക്ഷ സേന കമാൻഡ് ആസ്ഥാനം സന്ദർശിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.പ്രതിരോധമൊരുക്കുന്നതിൽ സായുധ സേനയുടെ സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേന കമാൻഡ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള തയാറെടുപ്പുകൾ വർധിപ്പിക്കുന്നതിന്റെ ആവശ്യകതയും സുരക്ഷാ സംവിധാനങ്ങൾ ഫലപ്രാപ്തി വർധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ശൈഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കിരീടാവകാശിയെ അനുഗമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

