Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ ആക്രമണത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം; സിത്രയിലെയും ഹിദ്ദിലെയും വീടുകൾ സന്ദർശിച്ച് കിരീടാവകാശി

text_fields
bookmark_border
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി
ഇറാൻ ആക്രമണത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം; സിത്രയിലെയും ഹിദ്ദിലെയും   വീടുകൾ സന്ദർശിച്ച് കിരീടാവകാശി
cancel
camera_alt

സന്ദർശനത്തിനെത്തിയ കിരീടാവകാശി പ്രദേശവാസികളോട് സംസാരിക്കുന്നു

മനാമ: ഇറാന്റെ ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ച പൗരന്മാർക്കുള്ള നഷ്ടപരിഹാര വിതരണം നേരിട്ട് വിലയിരുത്താൻ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സിത്ര, ഹിദ്ദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

രാജാവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, ബഹ്റൈനിലെ പൗരന്മാരുടെ ക്ഷേമത്തിനാണ് രാജ്യം എപ്പോഴും മുൻഗണന നൽകുന്നതെന്ന് സന്ദർശന വേളയിൽ കിരീടാവകാശി വ്യക്തമാക്കി. നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഫീൽഡ് തലത്തിലുള്ള പരിശോധനകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിത്രയിലെയും ഹിദ്ദിലെയും തകർന്ന വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, നിർമ്മാണ ജോലികൾ മികച്ച ഗുണനിലവാരത്തോടെ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ 'ടീം ബഹ്റൈന്റെ' ഭാഗമായ എല്ലാ സർക്കാർ വകുപ്പുകളുടെയും ഏകോപനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന്റെ സമയത്ത് ബഹ്റൈൻ ജനത കാണിച്ച ഐക്യദാർഢ്യവും ദേശീയ ബോധവും സമൂഹത്തിന്റെ ശക്തിയാണ് വെളിവാക്കുന്നതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. പൂർണ്ണ നഷ്ടപരിഹാരം നൽകാനുള്ള ഭരണാധികാരികളുടെ തീരുമാനത്തിനും, പുനരുദ്ധാരണ ജോലികൾ നേരിട്ട് പരിശോധിക്കാൻ കിരീടാവകാശി തന്നെ എത്തിയതിനും സിത്രയിലെയും ഹിദ്ദിലെയും നിവാസികൾ തങ്ങളുടെ നന്ദിയും ആദരവും അറിയിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ തുടങ്ങി നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സന്ദർശനത്തിൽ കിരീടാവകാശിയെ അനുഗമിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Compensation for those affected by Iranian attacks; Crown Prince visits homes in Sitra and Hidd
Next Story