Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുവൈത്ത് സന്ദർശനം...

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി കിരീടാവകാശി‌

text_fields
bookmark_border
കുവൈത്ത് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി കിരീടാവകാശി‌
cancel
camera_alt

കി​രീ​ടാ​വ​കാ​ശി​യും കു​വൈ​ത്ത് അ​മീ​റും കൂ​ടി​ക്കാ​ഴ്ച​ക്കി‌​ടെ

മ​നാ​മ: ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഔ​ദ്യോ​ഗി​ക കു​വൈ​ത്ത് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബ​ഹ്‌​റൈ​നി​ൽ തി​രി​ച്ചെ​ത്തി. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ കു​വൈ​ത്ത് അ​മീ​ർ, കി​രീ​ടാ​വ​കാ​ശി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ​ഴി​യൊ​രു​ക്കി.

കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ഷ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹു​മാ​യി കൂ‌​ടി​ക്കാ​ഴ്ച ന‌​ട​ത്തി​യ കി​രീ​ടാ​വ​കാ​ശി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​ൽ സ​ബാ​ഹു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ, കു​വൈ​ത്ത് ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന് പ്രി​ൻ​സ് സ​ൽ​മാ​ൻ ന​ന്ദി സ​ന്ദേ​ശം അ​യ​ച്ചു. കു​വൈ​ത്ത് ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും അ​ദ്ദേ​ഹം കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

ബ​ഹ്‌​റൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന 46ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളു​ടെ ഒ​രു​മ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും കു​വൈ​ത്ത് ന​ൽ​കു​ന്ന പി​ന്തു​ണ​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ്രി​ൻ​സ് സ​ൽ​മാ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​ച്ച​ത്. ബ​ഹ്‌​റൈ​നി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Crown Prince returns after completing visit to Kuwait
Next Story