യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ചക്കിടെ
മനാമ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള വർഷങ്ങളായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
അബൂദബിയിൽ നടന്ന ചടങ്ങിൽ യു.എ.ഇക്കും അവിടത്തെ പൊതുജനങ്ങളും ഐശ്വര്യ പൂർണമായ ജീവിതത്തെ ആശംസിച്ച കിരീടാവകാശി ഹമദ് രാജാവിന്റെ ആശംസയും യു.എ.ഇ പ്രസിഡന്റിന് കൈമാറി. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള പരിശ്രമങ്ങളെ എടുത്തു പറഞ്ഞ ശൈഖ് മുഹമ്മദ് കിരീടാവകാശിയെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
പരസ്പരം റമദാൻ ആശംസകൾ കൈമാറിയ ഇരുവരും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവവികാസങ്ങളിലെ അഭിപ്രായം പങ്കുവെക്കുകയും ചെയ്തു. ആഗോള തലത്തിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനാവശ്യമായ ഇരു രാജ്യങ്ങളുടെയും ഇടപെടലുകളെയും ചർച്ചചെയ്തു.
കിരീടാവകാശിക്കും പ്രതിനിധി സംഘത്തിനും യു.എ.ഇ പ്രസിഡന്റ് ഇഫ്താർ വിരുന്നുമൊരുക്കിയിരുന്നു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാലികി മറ്റ് ഉന്നതോദ്യോഗസ്ഥർ എന്നിവർ യു.എ.ഇ യാത്രാവേളയിൽ അനുഗമിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.