മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി
text_fieldsമലേഷ്യൻ പ്രധാനമന്ത്രിയും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: മലേഷ്യൻ പ്രധാനമന്ത്രി യാങ് അമത് ബെർഹോമാറ്റ് ഡാറ്റോ അൻവർ ബിൻ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ.
കിരീടാവകാശിയുടെ ഔദ്യോഗിക മലേഷ്യൻ സന്ദർശനവേളയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിക്ക് കിരീടാവകാശി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസകൾ അറിയിച്ചു. തിരിച്ച് ഹമദ് രാജാവിനും അദ്ദേഹം ആശംസകൾ നേർന്നു. വിവിധ മേഖലകളിലുള്ള മലേഷ്യ- ബഹ്റൈൻ ബന്ധങ്ങളും സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കിരീടാവകാശി അറിയിച്ചു. പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ട ആവശ്യകതയും ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഏറ്റവും പുതിയ ദേശീയ, അന്തർദേശീയ സംഭവവികാസങ്ങളെ അവലോകനം ചെയ്യുകയും താൽപര്യമുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യുകയും ചെയ്തു.
തുടർന്ന് ഇരുവരും പ്രധാനപ്പെട്ട ഏഴ് കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളും മലേഷ്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സ്ഥാപിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾക്കും ജി.സി.സിയും അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസും (ആസിയാൻ) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ആരംഭിക്കുന്നതിനുമുള്ള ബഹ്റൈന്റെ പിന്തുണയും കിരീടാവകാശി അറിയിച്ചു.
കൂടാതെ നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

