കിരീടാവകാശി ഇറ്റാലിയൻ അംബാസഡറെ സ്വീകരിച്ചു
text_fieldsഅൻഡ്രീന കാറ്റാലാനോ
മനാമ: ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ അൻഡ്രീന കാറ്റാലാനോയെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദൈബിയ പാലസിൽ സ്വീകരിച്ചു. ബഹ്റൈനും ഇറ്റലിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് ഇരുവരും വിലയിരുത്തി.
കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ അംബാസഡർക്ക് സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ഏൽപിക്കപ്പെട്ട ചുമതല ഭംഗിയായി നിർവഹിക്കാൻ അംബാസഡർക്ക് സാധിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാശിദ് അൽ സയാനി, മന്ത്രിസഭ കാര്യാലയ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി എന്നിവരും സന്നിഹിതരായിരുന്നു. ബഹ്റൈൻ ഭരണാധികാരികൾ നൽകുന്ന പിന്തുണക്കും ഇറ്റലിയുമായി കാത്തുസൂക്ഷിക്കുന്ന ബന്ധത്തിനും അംബാസഡർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

