അ​റ​ബ് നി​​ക്ഷേ​പ​ക സ​മ്മേ​ള​ന​ത്തി​ന്  ഉ​ജ്ജ്വ​ല തു​ട​ക്കം

  • ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030 നി​ക്ഷേ​പ​പ്ര​വാ​ഹ​ത്തി​നും സാ​മ്പ​ത്തി​ക ഉ​ണ​ർ​വി​നും കാ​ര​ണ​മാ​യി​ 

11:52 AM
12/11/2019
അ​റ​ബ് നിക്ഷേപക സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

മ​നാ​മ: അ​റ​ബ് നി​​ക്ഷേ​പ​ക​ സ​മ്മേ​ള​ന​ത്തി​ന് ബ​ഹ്റൈ​നി​ല്‍ ഉ​ജ്ജ്വ​ല തു​ട​ക്കം. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ല​ഖീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. 

ഹ​മ​ദ്​ രാ​ജാ​വി​​െൻറ കാ​ഴ്​​ച​പ്പാ​ടി​ലു​ള്ള ന​വീ​ക​ര​ണം​വ​ഴി, രാ​ജ്യ​ത്ത്​ പൗ​ര​ന്മാ​ർ​ക്ക്​ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ക്കാ​നും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നും കാ​ര​ണ​മാ​യ​താ​യി കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. ബ​ഹ്‌​റൈ​നി​​െൻറ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030 രാ​ജ്യ​ത്തി​​െൻറ ക​രു​ത്തു​കൂ​ടാ​നും നി​ക്ഷേ​പ​പ്ര​വാ​ഹ​ത്തി​നും സു​സ്ഥി​ര സാ​മ്പ​ത്തി​ക ഉ​ണ​ർ​വി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

വ്യാ​പാ​ര അ​ന്ത​രീ​ക്ഷ​ത്തി​​െൻറ വി​കാ​സ​ത്തി​നും രാ​ജ്യ​ത്തി​​െൻറ ആ​ഗോ​ള മ​ത്സ​ര​ശേ​ഷി​യു​ടെ വ​ർ​ധ​ന​ക്കും പു​തി​യ വ്യാ​പാ​ര​മാ​തൃ​ക​ക​ളു​ടെ വി​കാ​സ​ത്തി​ന്​ ആ​ധാ​ര​മാ​യ​തു​മാ​യ സം​രം​ഭ​ങ്ങ​ളും പ​രി​ഷ്​​ക​ര​ണ​ങ്ങ​ളും രാ​ജ്യം കൂ​ടു​ത​ൽ തു​ട​ർ​ന്നും ന​ട​പ്പാ​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി അ​റി​യി​ച്ചു. ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി (ബി.​സി.​സി.​െ​എ) ചെ​യ​ർ​മാ​ൻ സ​മീ​ർ അ​ബ്​​ദു​ല്ല നാ​സ്, ബി.​സി.​സി.​െ​എ അം​ഗ​ങ്ങ​ൾ  എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​​െൻറ ഉ​ദ്​​ഘാ​ട​ന​ത്തി​െ​ന​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ സ്വീ​ക​രി​ച്ചു. ‘നാ​ലാ​മ​ത് വ്യ​വ​സാ​യി​ക വി​പ്ല​വം: ഭാ​വി നി​ര്‍മാ​ണം- ഡി​ജി​റ്റ​ല്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലെ നേ​തൃ​ത്വ​വും പു​തു​മ​യും’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം. 

മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര നി​ക്ഷേ​പ, സം​രം​ഭ​ക ഫോ​റ​വും ന​ട​ക്കു​ന്നു​ണ്ട്.  വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍നി​ന്നാ​യി 1500 ല​ധി​കം പേ​ര്‍ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. അ​റ​ബ് മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച, നി​ക്ഷേ​പ മേ​ഖ​ല​യി​ലെ ച​ടു​ല​ത, ഡി​ജി​റ്റ​ല്‍ വി​പ്ല​വ​ത്തി​ലെ പു​തു​മ​ക​ള്‍ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ്മേ​ള​ന​ത്തെ മേ​ഖ​ല​യി​ലു​ള്ള​വ​ർ ഗൗ​ര​വ​ത്തി​ലാ​ണ്​ കാ​ണു​ന്ന​ത്. ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് രൂ​പ​വ​ത്ക​രി​ച്ച​തി​​െൻറ 80 വ​ര്‍ഷം പൂ​ര്‍ത്തി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ്ര​മേ​യ​ത്തി​ല്‍ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

Loading...
COMMENTS