കിരീടാവകാശിയും ഇന്ത്യൻ നാവികസേന ഡെപ്യൂട്ടി ചീഫും കൂടിക്കാഴ്ച നടത്തി; പ്രതിരോധ സഹകരണം ശക്തമാക്കും
text_fieldsമനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഇന്ത്യൻ നാവികസേനാ ഡെപ്യൂട്ടി ചീഫ് വൈസ് അഡ്മിറൽ തരുൺ സോബ്തിയുമായി കൂടിക്കാഴ്ച നടത്തി. റിഫ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും വിവിധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തത്തെയും കിരീടാവകാശി പ്രശംസിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കൂടുതൽ മേഖലകളിലേക്ക് ഈ സഹകരണം വ്യാപിപ്പിക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങളും യോഗത്തിൽ ചർച്ചയായി. ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മിനിസ്റ്റർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

