കിരീടാവകാശി സതേൺ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശി സതേൺ ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സതേൺ ഗവർണറേറ്റ് ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. റിഫ പാലസിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
റിഫയുടെ വികസനങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം ഗവർണർ കിരീടാവകാശിക്ക് സമ്മാനിച്ചു. സംസ്കാരത്തെ ഉൾക്കൊള്ളുന്നതിൽ പുസ്തകങ്ങളുടെ പ്രാധാന്യം കിരീടാവകാശി എടുത്തുപറഞ്ഞു.
റിഫയുടെ സാംസ്കാരിക പൈതൃകം ഒപ്പിയെടുക്കുന്ന പുസ്തകം തയാറാക്കിയ സതേൺ ഗവർണറേറ്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സാംസ്കാരിക പാരമ്പര്യം പോഷിപ്പിക്കുക എന്നത് ബഹ്ൈെൻറ വികസനപാതയിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറേറ്റിെൻറ പ്രവർത്തനങ്ങൾക്ക് കിരീടാവകാശി നൽകുന്ന പിന്തുണക്ക് ഗവർണർ നന്ദി പറഞ്ഞു.
ധനകാര്യ, നാഷനൽ ഇക്കോണമി മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

