ആവേശത്തിനൊപ്പം പങ്കുചേർന്ന് കിരീടാവകാശിയും
text_fieldsസാഖിറിലെ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണാനെത്തിയ കിരീടാവകാശി കുട്ടിക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നു
മനാമ: സാഖിറിലെ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ സന്ദർശിക്കാനെത്തി ആവേശങ്ങളോടൊപ്പം കൂടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക വിനോദങ്ങൾ സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നതാണ് ഗ്രാൻഡ് പ്രീയുടെ വിജയങ്ങളെന്ന് കിരീടാവകാശി പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സമഗ്ര വികസനങ്ങളുടെ ഭാഗമായി നടത്തുന്ന ബഹ്റൈൻ ഗ്രാൻഡ് പ്രീയടക്കമുള്ള വിനോദങ്ങൾ രാജ്യത്തിന്റെ ഖ്യാതി അന്താരാഷ്ട്രതലത്തിൽ വരെ ഉയരാനും കാരണമായതായി അദ്ദേഹം പറഞ്ഞു.
സന്ദർശനവേളയിൽ പിറ്റ് ലൈനിലും ട്രാക്കിലും പര്യടനം നടത്തി. കൂടാതെ എഫ് വൺ ഉദ്യോഗസ്ഥർ, ടീമംഗങ്ങൾ, മത്സരാർഥികൾ, ഇവന്റ് സംഘാടകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംഘാടക മികവിന് ബി.ഐ.സിയുടെ ശ്രമങ്ങളെ കിരീടാവകാശി പ്രശംസിക്കുകയും മത്സരാർഥികൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു. ട്രാക്കിന് പുറത്ത് ആരാധകരോടൊപ്പം സെൽഫിയെടുക്കുകയും പ്രശസ്തരായ ഫോർമുല വൺ ലെജൻഡ്സ് ഡ്രൈവർമാരുമായി സംവദിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.