മുഹറഖിലെ ക്രിമിനൽ ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് പ്രവർത്തനം നിർത്തുന്നു
text_fieldsമനാമ: മുഹറഖിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ബ്രാഞ്ചിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. മുഹറഖ് സുരക്ഷാ കോംപ്ലക്സിലാണ് ബ്രാഞ്ച് പ്രവർത്തിച്ചിരുന്നത്. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓൺലൈനിലാക്കിയതിനാലാണ് ബ്രാഞ്ച് അടച്ചുപൂട്ടിയത്. ഓൺലൈൻ വഴിയോ ദക്ഷിണ മേഖല ഗവർണറേറ്റിലെ ക്രിമിനൽ ഇൻഫർമേഷൻ അതോറിറ്റിയിൽ നേരിട്ടോ സേവനങ്ങൾ ലഭിക്കുന്നതാണ്. നേരിട്ട് സേവനം ലഭിക്കുന്നതിന് മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ സേവനങ്ങൾക്കായി 17872373 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

