ഇന്ത്യൻ സ്കൂളിൽ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ആരംഭിക്കും
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 6.30ന് ഇസ ടൗൺ കാമ്പസിലെ അത്ലറ്റിക് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മത്സരം ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദർശന മത്സരവും നടക്കും.
വരും ആഴ്ചകളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി 32 ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഫുട്ബാൾ, വോളിബാൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവയുൾപ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്ചകളിൽ നടക്കും. ക്രിക്കറ്റ് മത്സരം സംബന്ധിച്ച വിവരങ്ങൾക്ക് 38099941/37130494 എന്ന നമ്പറിൽ ബന്ധപ്പെടണം.

