ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം ചെയ്തു
text_fieldsഫയർ വിങ്സ് ബഹ്റൈൻ ക്രിക്കറ്റ് ക്ലബിന്റെ പ്ലെയേഴ്സ് ജഴ്സി മന്ത്രി ജെ. ചിഞ്ചു റാണി പ്രകാശനം ചെയ്യുന്നു
മനാമ: ഫയർ വിങ്സ് ബഹ്റൈന്റെ പ്ലെയേഴ്സ് ജഴ്സി കേരള ക്ഷീരവികസന, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി പ്രകാശനം ചെയ്തു. ആദ്യ ജഴ്സി ക്ലബ് അംഗവും ക്യാപ്റ്റനുമായ ചാക്കോ തോമസ് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.
ക്ലബ് അംഗങ്ങളും ക്രിക്കറ്റ് ടീം അംഗങ്ങളുമായ വിഷ്ണു വേണുഗോപാൽ, ഗോഡ്വിൻ സാം മാത്യു എന്നിവർ സംബന്ധിച്ചു. മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുക്കാനും വിജയങ്ങൾ നേടാനും ടീമിലെ എല്ലാ അംഗങ്ങൾക്കും മന്ത്രി ആശംസകൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

