Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചരിത്ര വിജയത്തിലേക്ക്​ ...

ചരിത്ര വിജയത്തിലേക്ക്​ നയിച്ചത്​ മുഖ്യമന്ത്രിയുടെ വിശ്വാസ്യത​ -രവി പിള്ള

text_fields
bookmark_border
ചരിത്ര വിജയത്തിലേക്ക്​ നയിച്ചത്​ മുഖ്യമന്ത്രിയുടെ വിശ്വാസ്യത​ -രവി പിള്ള
cancel

മനാമ: മുഖ്യമന്ത്രി പിണറായി വിജയ​െൻറ വിശ്വാസ്യതയാണ്​ കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സമ്മാനിച്ചതെന്ന്​​ പ്രമുഖ വ്യവസായിയും ആർ.പി ഗ്രൂപ്പ്​ ചെയർമാനുമായ രവി പിള്ള. എന്ത്​ പ്ര​ശ്​നം വന്നാലും താൻ ഒപ്പമുണ്ടെന്ന്​ അദ്ദേഹം ജനങ്ങ​ളെ ബോധ്യപ്പെടുത്തി. കോവിഡ്​ മഹാമാരി നാടിനെ പിടിച്ചുലക്കു​േമ്പാൾ ജനങ്ങൾക്ക്​ വേണ്ട സൗകര്യങ്ങളൊരുക്കി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

ന്യൂനപക്ഷങ്ങൾക്ക്​ തങ്ങളുടെ സംരക്ഷകനായി പിണറായി വിജയനെ കാണാൻ കഴിഞ്ഞു. അതും തെരഞ്ഞെടുപ്പ്​ വിജയത്തിന്​ കാരണമായി. സംസ്​ഥാനത്ത്​ വികസനം ഉണ്ടാകണമെന്നും യുവജനങ്ങൾക്ക്​ ജോലി ലഭിക്കണമെന്നും ആഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ്​ അദ്ദേഹം. അതിനുവേണ്ടി അദ്ദേഹം ആത്​മാർഥമായി പരിശ്രമിച്ചു. കേരളത്തെ വ്യവസായങ്ങളുടെ നഗരമാക്കി മാറ്റണമെന്ന അദ്ദേഹത്തി​െൻറ ആഗ്രഹം രണ്ട്​ വർഷത്തിനകം നടപ്പാകുമെന്നാണ്​ പ്രതീക്ഷ.

ഇന്ത്യയും കേരളവും കോവിഡ്​ -19 സൃഷ്​ടിച്ച പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയമാണ്​ ഇപ്പോൾ. എല്ലാ വിഭാഗം ജനങ്ങളും പ്രവാസികളും ഒരുമിച്ച്​ നിന്ന്​ ഇന്ത്യയെയും കേരളത്തെയും സാമ്പത്തികമായും മറ്റ്​ തരത്തിലും സഹായിക്കാൻ മുന്നോട്ട്​ വരണ​മെന്നും രവി പിള്ള അഭ്യർഥിച്ചു

Show Full Article
TAGS:Chief Minister Ravi Pillai pinarayi vijayan 
News Summary - credibility of the Chief Minister led to the historic victory - Ravi Pillai
Next Story