‘ക്രാക്ക് ദ കോഡ്’: ഇബ്നുൽ ഹൈതം സ്കൂളിന് രജിസ്ട്രേഷൻ ലിങ്ക് കൈമാറി
text_fields‘ക്രാക്ക് ദ കോഡ്’ പരിപാടിയുടെ പോസ്റ്റർ ഇബ്നുൽ ഹൈതം സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യാബിന് ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല കൈമാറുന്നു
മനാമ: പരീക്ഷയെ ടെൻഷനില്ലാതെ നേരിടാനും മികച്ച റിസൽറ്റ് കരസ്ഥമാക്കാനും വിദ്യാർഥികളെ സജ്ജമാക്കുന്നതിനായി ഈ മാസം പത്തിന് കേരളീയ സമാജം ഹാളിൽ ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ ക്രാക്ക് ദ കോഡ്’ പരിപാടിയുടെ പോസ്റ്ററും വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ ലിങ്കും ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂളിന് കൈമാറി.
ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ലയിൽനിന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യാബ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ വിചക്ഷണ ആരതി സി. രാജരത്നം, ഐ.ടി വിദഗ്ധനും ട്രാൻസ്ഫോർമേഷൻ ആർക്കിടെക്റ്റുമായ സി.എം. മഹ്റൂഫ്, മെന്റലിസ്റ്റ് അനന്തു എന്നിവരാണ് ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുന്നത്. വൈകീട്ട് നാലിന് തുടങ്ങുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ലിങ്ക്: www.madhyamam.com/crackthecode വാട്സാപ്പ്:973 34619565
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

