സി.ആർ വിൽപന കരാറിന് നിയമസാധുതയില്ല; 24,000 ദിനാറിന്റെ അവകാശവാദം കോടതി തള്ളി
text_fieldsമനാമ: ബിസിനസ് സ്ഥാപനത്തിന്റെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ 24,000 ബഹ്റൈൻ ദിനാർ തിരിച്ചുപിടിക്കണമെന്ന ആവശ്യം സിവിൽ കോടതി തള്ളി. 30,000 ദിനാറിന് സി.ആർ വിൽക്കാൻ കരാറുണ്ടാക്കിയ വ്യക്തിക്ക് ബാക്കി തുക ലഭിക്കാനായി നൽകിയ പരാതിയിലാണ് വിധി.
ബഹ്റൈൻ നിയമപ്രകാരം ഒരു ബിസിനസ് വിൽപന കേവലം ഒരു കരാർ വഴി മാത്രം സാധ്യമാകില്ലെന്ന് കോടതി വ്യക്തമാക്കി. വിൽപന കരാർ നോട്ടറി പബ്ലിക് മുമ്പാകെ സാക്ഷ്യപ്പെടുത്തുകയും കൊമേഴ്സ്യൽ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഒരു പ്രാദേശിക പത്രത്തിൽ ഇതിന്റെ സംഗ്രഹം പരസ്യപ്പെടുത്തുകയും വേണം.
ഈ കേസിൽ കരാർ നോട്ടറി പബ്ലിക് മുമ്പാകെ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് ഇരുഭാഗവും സമ്മതിച്ചു. അതിനാൽ ഹാജരാക്കിയ സ്വകാര്യ വിൽപന കരാർ പൂർണമായും അസാുധുവാണെന്ന് ജഡ്ജിമാർ വിധിച്ചു. അസാധുവായ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ പണമോ മറ്റ് ആനുകൂല്യങ്ങളോ അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

