Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഏഴ് റസ്റ്റാറൻറുകൾക്കെതിരെ നടപടി
text_fieldsbookmark_border
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച റസ്റ്റാറൻറ് അടച്ചുപൂട്ടുന്നു
മനാമ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ഏഴ് റസ്റ്റാറൻറുകൾക്കെതിരെ നടപടി. മുഹറഖ്, നോർതേൺ, കാപിറ്റൽ ഗവർണറേറ്റ് പരിധികളിലെ റസ്റ്റാറൻറുകളാണ് ഒരാഴ്ചത്തേക്ക് അധികൃതർ അടച്ചുപൂട്ടിയത്.
ആരോഗ്യ മന്ത്രാലയത്തിെൻറയും വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിെൻറയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇൗദ് അവധിയുടെ ആദ്യ രണ്ട് ദിനങ്ങളിൽ 274 റസ്റ്റാറൻറുകളിലും കഫേകളിലും പരിശോധന നടത്തി. നിരവധി ഒൗട്ട്ലറ്റുകൾക്ക് നിയമലംഘനങ്ങൾ തിരുത്താൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Next Story

